താൾ:ഭഗവദ്ദൂത്.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              ൧൫


രിതത്തിലും ‘ചൊട്ടയിലുള്ളൊരു ശീലം വിട്ടീടില്ലെന്നതു ചുടലവരേ’ എന്നു അവിടുന്നു തന്നെ ഭഗവദ്ദൂതിലും പറഞ്ഞിട്ടുള്ളതു പോലെ തുള്ളൽ കൃതികളിൽ ബാല്യകാലത്തു ധാരാളം പരിചയിച്ചതോടുകൂടി അവയിലെ ശുദ്ധഭാഷാപദബഹുലങ്ങളായ പ്രയോഗങ്ങൾ മനസ്സിൽ പതിഞ്ഞു കിടക്കുന്നതാണു് പിന്നീടു് അവിടുത്തെ കവിതയിൽ അനന്യസാധാരണമായി കണ്ടുവരുന്ന സാരള്യത്തിനും സുഗമതക്കും ആദിഹേതുവായിത്തീർന്നതെന്നു് ഊഹിപ്പാൻ ന്യായമുണ്ടു്. രണ്ടായാലും തുള്ളൽ വായിച്ചതോടു കൂടി പഠിപ്പാനുള്ള വാസന തുടങ്ങി. ഒരു മഹാബുദ്ധിമാനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ മരത്തോമ്പിള്ളി തെക്കേ പുഷപകത്തു വാസുനമ്പ്യാരുടെ അടുക്കൽ ശ്രീകൃഷ്ണവിലാസം വരെ പഠിച്ചു. ഇക്കാലത്തു തന്നെ കവിതയിൽ ഉത്സാഹം തുടങ്ങി. സ്വഗൃഹത്തിൽ കാലക്ഷേപത്തിനുള്ള ബുദ്ധിമുട്ടു പഠിപ്പിന്നും കവിതാനിർമ്മാണത്തിന്നും ശല്യമായിത്തീർന്നതുകൊണ്ടു പഠിപ്പിന്റെ പരിപൂർത്തിക്കായി 1081, 82 ഈയിടയ്ക്കു തൃപ്പൂണിത്തുറയ്ക്കു പോകയും ജഗൽ പ്രസിദ്ധനും രാജഗുരുവുമായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻ നമ്പ്യാരുടെ ശിഷ്യത്വം സ്വീകരിച്ചു ബാക്കി പഠിപ്പു് അവിടെവെച്ചു നിവൃത്തിക്കുകയും ചെയ്തു. പ്രസിദ്ധനായ കൈക്കുളങ്ങരെ വാരിയത്തു രാമവാരിയർ സബ്രഹ്മചാരിയും മരത്തോമ്പിള്ളി പരമേശ്വരൻ നമ്പൂരി സഹപാഠിയും ആയിരുന്നു. തൃപ്പൂണിത്തുറെയുള്ള വാസത്തിൽ വെച്ചു തമ്പുരാക്കന്മാരുടെ പ്രീതി സമ്പാദിക്കുവാൻ സൗകര്യം കിട്ടുകയും അതുവഴിയായി ഊണു്,

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/13&oldid=202646" എന്ന താളിൽനിന്ന് ശേഖരിച്ചത്