Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 പ്രപഞ്ചവും മനുഷ്യനും

ണ്ഡലം, ഗുരുത്വാകർഷണമണ്ഡലം, അണുകേന്ദ്രമണ്ഡലം എന്നിവയാണവ.

വൈദ്യുതകാന്തമണ്ഡലത്തിലെ ഒരംശം നമുക്ക് നേരിട്ട് അനുഭവപ്പെടുന്നതാണ് പ്രകാശം. എന്നാൽ എണ്ണമറ്റ നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ട് പ്രപഞ്ചത്തിലെങ്ങും വ്യാപരിച്ചുകിടക്കുന്ന പ്രകാശരശ്മികളോടൊപ്പം നമ്മുടെ നഗ്നനേത്രങ്ങൾക്കജ്ഞാതമായ അതിവിപുലമായ ഒരു മേഖല നിലകൊള്ളുന്നുണ്ട്. നമ്മുടെ നേത്രങ്ങൾക്ക് വിഷയീഭവിക്കുന്ന പ്രകാശം തന്നെ, വിവിധ ഘടകങ്ങൾ ചേർന്നതാണെന്നറിയാമല്ലോ. ഒരു പ്രകാശരശ്മിയെ ഗ്ലാസ് പ്രിസത്തിലൂടെ കടത്തിവിട്ടാൽ നമുക്കിത് എളുപ്പത്തിൽ കാണാവുന്നതേയുള്ളു. ഓരോ പ്രകാശരശ്മിയും പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ, അതിന്റെ സഞ്ചാരപഥത്തിന് ഭ്രംശം സംഭവിക്കുന്നു. ആ രശ്മിയുടെ വിവിധ ഘടകങ്ങൾ അവയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് അപഭംഗത്തിന് വിധേയമാകുന്നതു കൊണ്ട്, പ്രിസത്തിൽ നിന്ന് പുറത്തുകടക്കുന്ന രശ്മി പലതായി ചിതറുന്നു. അങ്ങനെ ഒരറ്റത്ത് ചുവപ്പും മറ്റേ അറ്റത്തു വയലറ്റും ഉള്ള ഏഴു നിറങ്ങളടങ്ങിയ ഒരു സ്പെക്ട്രം നമുക്ക് ദൃശ്യമാകുന്നു. ഈ ഏഴു വർണ്ണങ്ങൾ ചേർന്നതാണ് ഓരോ പ്രകാശരശ്മിയുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

എന്നാൽ, നമുക്ക് ദൃശ്യമായ നിറങ്ങളടങ്ങുന്ന സ്പെക്ട്രത്തിനിരുവശത്തുമായി അതിവിപുലമായ ചില മേഖലകൾ കൂടിയുണ്ട്. ഇവ നമ്മുടെ നഗ്നദൃഷ്ടികൾക്ക് ഗോചരമാണ്. സ്പെക്ട്രത്തിന്റെ ഒരറ്റമെന്ന് നമുക്കുതോന്നുന്ന ചുവപ്പുനിറം യഥാർത്ഥത്തിൽ എവിടെയാണവസാനിക്കുന്നതെന്ന് തിട്ടപ്പെടുത്തുക വിഷമമാണ്. അതിനപ്പുറത്തുള്ളത് നമുക്ക് ദൃശ്യമാകുന്ന സ്പെക്ട്രത്തേക്കാൾ പല മടങ്ങ് വിപുലമായ ഇൻഫ്രാറെഡ് റേഡിയേഷന്റെ മേഖലയാണ്. അതേ തുടർന്നുള്ളതാകട്ടെ റേഡിയോ തരംഗങ്ങളുടെ മേഖലയാണ്. ഈ മേഖല എവിടം മുതലാണ് ആരംഭിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആ ഭാഗം കഴിഞ്ഞു തുടങ്ങുന്നത് അത്യുച്ച ആവൃത്തി തരംഗബാൻഡുകളാണ്. ടെലിവിഷനിലും തടസ്സംകൂടാതുള്ള ശബ്ദപ്രക്ഷേപണത്തിലും മറ്റും ഉപയോഗിക്കുന്നത് ഈ മേഖലയിലെ തരംഗങ്ങളെയാണ്. അതിനെ തുടർന്നുള്ളതാണ്, സാധാരണ ഉപയോഗിക്കപ്പെടുന്ന വിവിധ തരംഗദൈർഘ്യത്തിലുള്ള റേഡിയോ തരംഗങ്ങളുടെ മണ്ഡലം.

സ്പെക്ട്രത്തിന്റെ മറുവശത്ത് മറ്റൊരു മേഖലയുണ്ട്. ദൃശ്യമായ സ്പെക്ട്രത്തിലെ വയലറ്റുവർണ്ണം മുതല്ക്കാണത് ആരംഭിക്കുന്നത്. വയലറ്റിനെ തുടർന്നുള്ളത് ഹ്രസ്വതരംഗ അൾട്രാവയലറ്റാണ്. അതിനുശേഷം വരുന്നതാണ് എക്സ്-റേ മേഖല. എക്സ്-റേ വൈദ്യശാസ്ത്രവിഷയകമായി വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് എല്ലാവർക്കും സുപരിചിതമാണ്. ഇതേതുടർന്നു സ്പെക്ട്രത്തിൽ വരുന്ന അടുത്തമേഖലയാണ് ഗാമാറേഡിയേഷൻ. ഇങ്ങനെ ഒരറ്റത്ത് റേഡിയോ