ബാഹ്യലോകവുമായുള്ള പ്രതിപ്രവർത്തനത്തിലൂടെയാണ് എല്ലാ മാനസിക പ്രവർത്തനങ്ങളും നടക്കുന്നത് എന്നതുകൊണ്ട് ഈ പ്രതിപ്രവർത്തനത്തിന്റെ നിയമങ്ങൾ കണ്ടെത്തുക ദാർശനികമായ അൻവേഷണങ്ങളുടെ കേന്ദ്രബിന്ദുവായത് സ്വാഭാവികമാണ്. ഈ പ്രതിപ്രവർത്തനത്തിന്റെ നിയമങ്ങളെ സംബന്ധിക്കുന്ന വിചിന്തനശാസ്ത്രം (Logic) പാശ്ചാത്യ, പൗരസ്ത്യ ദർശനങ്ങളിലെല്ലാം തന്നെ മർമ്മപ്രധാനമായ സ്ഥാനം കൈവരിച്ചത് ഇതുകൊണ്ടാണ്. പാശ്ചാത്യലോകത്ത് അരിസ്റ്റോട്ടിലിന്റെ ഔപചാരിക വിചിന്തനശാസ്ത്രവും (formal Logic)പിന്നീട് ഹേഗലിൽ നിന്നാരംഭിച്ച വൈരുധ്യാധിഷ്ടിത വിചിന്തനശാസ്ത്രവും (Dialectical Logic) ആണ് ഇങ്ങിനെ ദർശനത്തിന്റെ നിർണ്ണായകഘടകങ്ങളായി വർത്തിച്ചത്. ദർശനത്തിന്റെ ഈ മേഖലയൊഴികെ മറ്റെല്ലാം അനുഭവിക ശാസ്ത്രത്തിന് (Empirical Science)കയ്യടക്കാൻ കഴിഞ്ഞതും ഇതു കൊണ്ടാണ്.
മുതലാളിത്ത യുഗത്തോടുകൂടി കെട്ടുറപ്പുള്ള വിജ്ഞാനശാഖയായി വളർന്നുവന്ന, നിരീക്ഷണ പരീക്ഷണങ്ങളിൽ അധിഷ്ടിതമായ അനുഭവികശാസ്ത്രം മുഖ്യമായും ആശ്രയിച്ചിരുന്നത് അരിസ്റ്റോട്ടിലിയൻ വിചിന്തനശാസ്ത്രത്തെ തന്നെയാണ്. നിരീക്ഷണപരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്ന പരിമിതമേഖലകളാണ് അതിന്റെ അന്വേഷണതലമെന്നതുകൊണ്ടുതന്നെ പഴയ വിചിന്തശാസ്ത്രം കൊണ്ടുതന്നെ അതിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. അതേസമയം, പുതിയ കണ്ടെത്തലുകൾ പരിമിതതലങ്ങളിൽ മാത്രം പരിഹരിക്കാനാകാത്ത ഒട്ടേറെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇത് സൃഷ്ടിച്ച ദാർശനിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഹെഗേലിയൻ വൈരുധ്യാധിഷ്ടിത വിചിന്തന ശാസ്ത്രം ആരംഭിച്ചത്. പരിമിത(finite) മേഖലകളിൽ തന്നെ, പ്രത്യക്ഷജ്ഞാന തലത്തിനപ്പുറത്ത്, വ്യത്യസ്ത പ്രതിഭാസങ്ങൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങൾ കണ്ടെത്താനും, അപരിമിത(infinite) മേഖലകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും കഴിവുറ്റ ഒരു വിചിന്തന ശാസ്ത്രമായി ഇത് അംഗീകരിക്കപ്പെട്ടു. പക്ഷേ, ഹെഗലിനുശേഷവും അനുഭവികശാസ്ത്രത്തിന്റെ ദർശനമായി വൈരുധ്യാധിഷ്ടിത വിചിന്തനശാസ്ത്രം സ്വാംശീകരിക്കപ്പെട്ടില്ല. ആശയവാദ ദർശനം മാത്രമായി പ്രത്യക്ഷപ്പെട്ട ഹെഗേലിയൻ വൈരുദ്ധ്യാശാസ്ത്രത്തെ തികച്ചും ഭൗതികമായ അനുഭവിക ശാസ്ത്രങ്ങളുടെ തലത്തിൽ പ്രയോഗിക്കാൻ തക്കവിധം അതിനെ വികസിപ്പിക്കാൻ ബൂർഷ്വാ ദർശനത്തിന് കഴിയുമായിരുന്നില്ല.
ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തെ ഭൗതികമേഖലയിൽ ആദ്യമായി വിജയകരമായി പ്രയോഗിച്ചത് മാർക്സ് ആണ്. ചരിത്രത്തിന്റേയും സാമ്പത്തിക ശാസ്ത്രത്തിന്റെയും മേഖലയിൽ വൈരുദ്ധ്യശാസ്ത്രം പ്രയോഗിക്കപ്പെട്ടതിലൂടെ പുതിയ രൂപഭാവങ്ങളോടുകൂടിയ മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം ഉടലെടുത്തു. പക്ഷേ, ആവർത്തിച്ചാവർത്തിച്ച് തെളിഞ്ഞുകൊണ്ടിരിക്കുന്നതുപോലെ, മാർക്സിയൻ വൈരുദ്ധ്യശാസ്ത്രം 'മൂലധനം'