Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്വാണ്ടം ബലതന്ത്രത്തിന്റെ മണ്ഡലത്തിലും മോളിക്യുലർ ബയോളജിയിലും നടന്നിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം പ്രപഞ്ചത്തിന്റെ വൈരുദ്ധ്യാത്മക സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു മാത്രമേ ഈ പ്രശ്നങ്ങൾ ശരിയായി വിശദീകരിക്കാൻ കഴിയൂ എന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ മൊണാദിന്റെയും കൂട്ടരുടെയും കണ്ടുപിടുത്തങ്ങൾ തന്നെ അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ കണ്ഠകോടാലിയായി തീർന്നിരിക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ സാമൂഹ്യമായ അസ്തിത്വം ഈ യാഥാർത്ഥ്യത്തെ അദ്ദേഹത്തിൽനിന്നും മറച്ചുവെയ്ക്കുന്നു.