താൾ:പ്രപഞ്ചവും മനുഷ്യനും.djvu/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിപ്ലവങ്ങൾ പുതിയ വെല്ലുവിളികൾ 343

നിലയ്ക്ക് സോവിയേറ്റുകളെ വികസിപ്പിച്ചേടുക്കുകയായിരുന്നു ലെനിന്റ്റെ ഉദ്ദേശ്യം.തൊഴിലാളിവർഗ്ഗത്തേയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും നേരിട്ട് പ്രതിനിധാനം ചെയ്യുന്ന സോവിയെറ്റുകൾ യഥർത്ഥ അധികാരകേന്ദ്രങ്ങളായ് മാറിയാൽ മാത്രമേ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് ലെനിൻ കണ്ടെത്തിയിരുന്നു.സോവിയേറ്റുയൂണിയനിൽ ആരംഭകാലഘട്ടത്തിൽ വ്യാപകമായ് നിലനിന്നിരുന്ന ചെറുകിട ഉല്പാദനം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തശക്തികളും നിലവിലുള്ള ഉദ്യോഗസ്ഥമേധാവിത്വ ശക്തികളുമെല്ലാം ചേർന്ന് പുതിയ ചൂഷകവർഗ്ഗങ്ങൾ വളർന്നുവരുന്നതിനുള്ള സാധ്യതയും ലെനിൻ ചൂണ്ടിക്കാണിച്ചിരുന്നു.ഇത്തരം ഗുരുതരമായ വെല്ലുവിളികൾക്കെതിരായ് ജാഗ്രത പുലർത്തികൊണ്ടുമാത്രമേ വിപ്ലവത്തിന്റ്റെ കടമകൾ മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളു.

എന്നാൽ സോവിയേറ്റുയൂണിയന്റ്റെ പിൽക്കാലചരിത്രം കാണിക്കുന്നത് ഈ കടമകൾ നിർവ്വഹിക്കുന്ന കാര്യത്തിൽ സ്റ്റാലിന്റ്റെ നേത്യത്വത്തിലുള്ള പാർട്ടി ഗുരുതരമായ തെറ്റുകളും പാളിച്ചകളും വരുത്തി എന്നാണ്.തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റ്റെ നിർണായകഘടകങ്ങളാകേണ്ടിയിരുന്ന സോവിയേറ്റുകൾ നാമമാത്രമായ രൂപങ്ങൾ മാത്രമായിമാറി.എല്ലാ അധികാരത്തിന്റ്റേയും കുത്തകയായി പാർട്ടി മാറുകയും ചെയ്തു.ഫലത്തിൽ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം പാർട്ടി സർവ്വാധിപത്യമായി മാറുകയായിരുന്നു.പാർട്ടിക്കുള്ളിലും ഉദ്യോഗസ്ഥമേധാവിത്വം ശക്തിപെട്ടുവന്നതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി തീർന്നു.കൂടാതെ സോഷ്യലിസ്റ്റ് നിർമ്മാണം ഒരു പരിധിവരെ മുന്നോട്ടു പോയതോടെ,ശത്രുവർഗ്ഗങ്ങളെല്ലാം നിർമാർജനം ചെയ്യപ്പെട്ടു എന്നും,സോഷ്യലിസ്റ്റ് സമൂഹത്തിൽ അതുകൊണ്ടു വർഗ്ഗസമരം തുടരേണ്ട ആവശ്യകത ഇല്ലെന്നുമുള്ള നിഗമനം സ്റ്റാലിൻ അവതരിപ്പിക്കുകയുണ്ടായി.അങ്ങനെ പാർട്ടിക്കുള്ളിൽ പുതിയ ബൂർഷ്വാസി വളരാനുള്ള സാദ്ധ്യതയും അതിനെതിരേയുള്ള സമരത്തിന്റ്റെ ആവശ്യകതയും നിഷേധിക്കപ്പെട്ടു.ഇത് യഥാർത്ഥത്തിൽ പാർട്ടിക്കുള്ളിലും ഭരണകൂടത്തിലും പുതിയ ബൂർഷ്വാസിയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയാണുണ്ടായത്.മുതലാളിത്ത പുനസ്ഥാപനത്തിനുള്ള അടിത്തറ സ്റ്റാലിന്റ്റെ കാലത്തുതന്നെ സോവിയേറ്റുയൂണിയനിൽ സ്യഷ്ടിക്കപെട്ടുകൊണ്ടിരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്

ചൈനീസ് വിപ്ലവം

ഒക്ടോബർ വിപ്ലവത്തിന് മുമ്പുതന്നെ,വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഏറക്കുറെ ഒറ്റ അടിക്കുതന്നെയാണ് ആദ്യം വിപ്ലവം നടക്കുക എന്ന ക്ലാസിക്കൽ മാർക്സിസത്തിന്റ്റെ ധാരണ തിരുത്തപെടേണ്ടതുണ്ടെന്ന് സാമ്രാജ്യത്വത്തേക്കുരിച്ചുള്ള ലെനിന്റ്റെ പഠനം ചൂണ്ടിക്കാണിക്കുകയുണ്ടായി .ഒക്ടോബർ വിപ്ലവം അത് സ്വീകരിക്കുകയും ചെയ്തു.എങ്ങിലും ഒക്ടോബർ വിപ്ലവത്തെ തുടർന്നുള്ള കാലഘട്ടാത്തിൽ യൂറോപ്പിൽ പല