Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തമ്മിൽ ഇവിടെ നിരന്തരം രൂക്ഷസംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. ഈ ആശയപരമായ സംഘട്ടനം വാസ്തവത്തിൽ, സാമ്പത്തിക വ്യവസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ചയുടെയും പരിവർത്തനങ്ങളുടെയും പ്രതിഫലനങ്ങൾ മാത്രമാണ്. എന്നാൽ ഈ ആശയസമരത്തിന്, ഇവിടത്തെ സാമൂഹ്യപരിവർത്തനങ്ങളെ രൂപപ്പെടുത്തുന്നതിലും ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും. സാമ്പത്തികാടിത്തറയും സാമൂഹ്യ ഉപരിഘടനയും തമ്മിലുള്ള പ്രതിപ്രവർത്തനം എല്ലാ സാമൂഹ്യ പരിവർത്തനങ്ങളിലെയും നിർണ്ണായക ഘടകമാണ്.

വിവിധ സാമൂഹ്യവ്യവസ്ഥകൾ

മുകളിൽ വിവരിച്ച, സാമൂഹ്യ പരിവർത്തനങ്ങളുടെ സാമാന്യ നിയമങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട്, നാളിതുവരെയുള്ള മാനവചരിത്രത്തിലുണ്ടായ സുപ്രധാന പരിവർത്തനങ്ങളും സാമൂഹ്യവ്യവസ്ഥിതികളും എന്തെല്ലാമാണെന്നു നോക്കാം.

എതാണ്ട് അഞ്ചുലക്ഷം വർഷങ്ങൾക്കുമുമ്പുമുതൽക്ക് ഇങ്ങോട്ടുള്ള മനുഷ്യന്റെ ചരിത്രം പരിശോധിക്കാം. അന്നത്തെ നമ്മുടെ പൂർവികർ, ഭക്ഷണം ശേഖരിച്ചു നടക്കുന്ന അപൂർവ മൃഗങ്ങളായിട്ടാണ് ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിതാവശ്യത്തിള്ള ഭക്ഷണം ഉല്പാദിപ്പിക്കാൻ അവർക്കറിയില്ലായിരുന്നു. രൂപാന്തരപ്പെടുത്താത്ത കല്ലുകൊണ്ടുള്ള ആയുധങ്ങളുപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയും, ഫലമൂലാദികൾ ശേഖരിച്ചുമാണവർ കഴിഞ്ഞുകൂടിയിരുന്നത്. ഏതാണ്ട് പതിനയ്യായിരം വർഷം മുമ്പുവരെ നിലനിന്നിരുന്ന ഈ കാലഘട്ടത്തെ പ്രാചീന ശിലായുഗമെന്നു വിളിക്കുന്നു. മാനവചരിത്രത്തിന്റെ ബഹുഭൂരിഭാഗവും മനുഷ്യൻ ഈ പ്രാകൃതാവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തിലും മനുഷ്യൻ സമൂഹങ്ങളായി ജീവിക്കാൻ തുടങ്ങിയിരുന്നു. നായാടിയും മറ്റും ഭക്ഷണശേഖരണം നടത്തിയിരുന്നത് കൂട്ടമായിട്ടായിരുന്നു. ഓരോ ഗോത്രത്തിലും പെട്ടവർ കൂട്ടായി ജീവിതോപാധികൾ സമ്പാദിക്കുകയും അതു പൊതുമുതലായി കണക്കാക്കി തുല്യമായി വിഭജിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ആ പ്രാഥമിക സാമൂഹ്യക്രമത്തെ 'പ്രാചീന കമ്മ്യൂണിസം' എന്നു ചിലർ വിളിക്കാറുണ്ട്.

പതിനായിരം വർഷം മുമ്പുമുതൽക്ക് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള ഉല്പാദനസമ്പ്രദായങ്ങൾ രംഗപ്രവേശം ചെയ്തു തുടങ്ങിയിരുന്നു. മധ്യപൂർവേഷ്യയിലും മറ്റും ചില സമൂഹങ്ങൾ പ്രകൃതിയുമായി സഹകരിച്ചുകൊണ്ട് പല സസ്യങ്ങൾ കൃഷിചെയ്തും, മൃഗങ്ങളെ വളർത്തിയും കൂടുതൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാൻ ആരംഭിച്ചു. ഭക്ഷണം ശേഖരിക്കുന്ന പഴയ സമ്പ്രദായത്തിനു പകരം ഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു വ്യവസ്ഥ അങ്ങനെ രൂപം കൊണ്ടുവന്നു. ഏതാണ്ട് അയ്യായിരം