യത്. ആധുനിക മനുഷ്യരുടെ യഥാർത്ഥ പൂർവ്വികർ ഇവരുടെ കാലത്തുതന്നെ നിലനിന്നിരുന്നു. അവർ ഭൂമുഖത്ത് ആധിപത്യം ചെലുത്താൻ തുടങ്ങിയതോടെ നിയാണ്ടർത്താൽ മനുഷ്യർ ഏതോ ചില കാരണങ്ങളാൽ അപ്രത്യക്ഷമാവുകയാണുണ്ടായത്.
ആധുനിക മനുഷ്യൻ (ഹോമോസോപ്പിയൻസ് സാപ്പിയൻസ്)
അവസാന ഹിമയുഗം കഴിഞ്ഞ് ഹിമാവരണം യൂറോപ്പിൽനിന്ന് പിൻവാങ്ങിയതോടെ, മുമ്പ് നിലനിന്നിരുന്നവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധികളായി ഒരു വിഭാഗം ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ഈ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധി ക്രോമാഗ്നൻ മനുഷ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആധുനിക മനുഷ്യ വംശങ്ങളിൽ കണ്ടുവരുന്ന പല സ്വഭാവവിശേഷങ്ങളും അവർക്കുണ്ടായിരുന്നു. ആധുനിക മനുഷ്യരുടെ യഥാർത്ഥ പൂർവികരെന്ന് കരുതപ്പെടുന്ന ഇവർ 60,000-മോ അതിലുമധികമോ വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്നുവെന്നാണ് അടുത്ത കാലത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നത്. വാസ്തവത്തിൽ ഇവർ നിയാണ്ടർത്താൽ മനുഷ്യരോടൊപ്പംതന്നെ നിലനിന്നു പോന്നതിന്റെ ഫലമായി അവ തമ്മിൽ ചേർന്നുള്ള സങ്കരവംശങ്ങൾ ഉടലെടുത്തിരിക്കണം. ഒരുപക്ഷേ നാമെല്ലാം ആ സങ്കരവംശത്തിന്റെ സന്തതികളായിക്കൂടായ്കയില്ല. അവസാന ഹിമയുഗത്തിനുശേഷം ഭൂമുഖത്ത് പ്രബലപ്പെട്ടുവന്ന മനുഷ്യവംശത്തിന്റെ സംസ്കാരത്തെ ഓറിഗ്നേഷൻ സംസ്കാരമെന്ന് വിളിക്കുന്നു. ആ കാലത്തെ ചില ഫോസ്സിലുകൾ, നീഗ്രോകളുടെയും യൂറോപ്യന്മാരുടെയും ചില സ്വഭാവങ്ങളുടെ സമ്മിശ്രത്തെ പ്രതിനിധാനം ചെയ്യുന്നു.
ആസ്ത്രലോപിത്തെക്കസിനുകളും പിത്തെക്കാന്ത്രോപ്പസും ആധുനിക
മനുഷ്യന്റെ നേരിട്ടുള്ള പൂർവികരാകാനിടയില്ല. എങ്കിലും അവർ ആയുധങ്ങളും മറ്റും ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അതേ സമയം ബുദ്ധിപരമായ വളർച്ചയിൽ അവർ വളരെ പിന്നോക്കമായിരുന്നു താനും. ആ നിലയ്ക്ക് ആധുനിക മനുഷ്യന്റെ വളർച്ചയെത്തിയ മസ്തിഷ്ക്കമല്ല ആയുധങ്ങൾക്കും അതുവഴി സംസ്കാരങ്ങൾക്കും ജന്മമേകിയതെന്നും മറിച്ച് ആയുധങ്ങളുടെയും മറ്റും ഉപയോഗവും മറ്റുമാണ് ആധുനിക മനുഷ്യന്റെ മസ്തിഷ്കത്തെ വളർത്തിയതെന്നും കരുതാവുന്നതാണ്. പക്ഷേ, ഈ വീക്ഷണത്തെ എതിർക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ട്. ഈ
പ്രശ്നം നാലാം ഭാഗത്തിൽ നമുക്ക് വിശദമായി ചർച്ച ചെയ്യാം.