Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളിലെ കോശങ്ങളിൽ ഈ കണികകൾ അത്യധികം കണ്ടുവരുന്നു. ഇവയെ റിബോസോമുകൾ എന്നു വിളിക്കുന്നു.

റിബോസോമുകൾ പ്രോട്ടീൻ നിർമ്മിതിയിലെ സുപ്രധാന പങ്കാളികളാണ്. ഡി.എൻ.എ. യിൽ നിന്നുള്ള സന്ദേശവും വഹിച്ചുവരുന്ന ആർ.എൻ.എ-യിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനനുസരിച്ച് കൈമാറ്റ ആർ.എൻ.എ. തിരഞ്ഞെടുത്തുകൊണ്ടുവരുന്ന നിർദ്ദിഷ്ട അമിനോ അമ്ലങ്ങൾ ഒത്തുചേർന്ന് പ്രോട്ടീനായി രൂപീകരിക്കപ്പെടുന്നത് റിബോസോമിൽ വെച്ചാണ്. തന്മൂലം റിബോസോമുകളെ പ്രോട്ടീൻ നിർമ്മാണ എഞ്ചിനുകൾ എന്നു വിളിക്കാറുണ്ട്. ഇവയിലെ പ്രധാനഘടകം ആർ.എൻ.എ ആണ്. ഇതിനെ റിബോസോമൽ ആർ.എൻ.എ എന്നു വിളിക്കുന്നു. കൂടാതെ ചില പ്രോട്ടീനുകളെയും ഈ റിബോസോമുകളിൽ കാണാം.

കോശാന്തരസ്തരപടലത്തിന്റെ ഒരു വകഭെദമെന്നോണം കൂടുതൽ കട്ടപിടിച്ചതും റിബോസോമുകളൊന്നുമില്ലാത്തതുമായ സ്തരപടലസമൂഹം ചില കോശങ്ങളിൽ മിക്കവാറും കോശകേന്ദ്രത്തോടടുത്തായി കണ്ടുവരുന്നു. ഗോൾജി എന്ന ശാസ്ത്രജ്ഞനാണ് ഇതിനെ ആദ്യമായി കണ്ടെത്തിയെന്നതുകൊണ്ട് ഗോൾജിബോഡി എന്നിതിനെ വിളിക്കുന്നു. ശ്രോതഗ്രന്ഥികളിലാണ് ഇത് അധികമായി കാണപ്പെടുന്നതെന്നതുകൊണ്ട്, രക്തസ്രാവവുമായി ഈ അവയവത്തിന് ബന്ധമുണ്ടെന്ന് കരുതാവുന്നതാണ്. എന്നാൽ ഇ നേരിട്ട് എന്തെങ്കിലും രസം ഉല്പാദിപ്പിക്കുയല്ല; മറിച്ച്, അവയുടെ സ്തരപടലത്തിൽ മറ്റു ഭാഗങ്ങളിൽ ഉല്പാദിപ്പിക്കപ്പെട്ട രസങ്ങൾ ശേഖരിച്ചു വെക്കുക മാത്രമാണ് ചെയ്യുന്നത്.

കോശദ്രവ്യത്തിൽ അങ്ങിങ്ങായി കുമിളകൾ കണക്കെയുള്ള സഞ്ചികൾ ചിലപ്പോൾ കാണാറുണ്ട്. ഇവയ്ക്ക് ആവരണമായി വർത്തിക്കുന്ന സ്തരത്തിന്റെ ഘടനയും നേരത്തെ വ്യക്തമാക്കിയതുപോലത്തേതുതന്നെയാണ്. ഈ സഞ്ചിക്കുള്ളിൽ വിവിധതരത്തിലുള്ള ദീപനരസങ്ങളാണ് അടങ്ങിയിട്ടുള്ളത്. പല സങ്കീർണ്ണരാസവസ്തുക്കളെയും ദഹിപ്പിച്ച് ചെറുരാസഘടകങ്ങളായി മാറ്റാൻ ഇവയ്ക്കുള്ളിലെ ദീപനരസങ്ങൾ അഥവാ എൻസൈമുകൾ ഉരകരിക്കപ്പെടുന്നു. തന്മൂലം എല്ലാ ജീവകോശങ്ങളിലും ഈ ലൈസോസോമുകൾ സുപ്രധാനഘടകങ്ങളാണ്. ഇവയുടെ അഭാവം ചില പ്രത്യേക രാസവസ്തുക്കളുടെ സംഭരണത്തിനും അതുവഴി മാരകമായ രോഗങ്ങൾക്കും ചിലപ്പോൾ മരണത്തിനു തന്നെയും കാരണമാക്കിയേക്കാം.

കോശദ്രവ്യത്തിൽ അങ്ങിങ്ങായി ഒട്ടേറെ വാക്വോളുകൾ കാണാം. ഈ വാക്വോളുകൾ ചെറുസഞ്ചികൾ പോലുള്ള ഭാഗങ്ങളാണ്. അവശൂന്യങ്ങളായിരിക്കില്ല. നേർത്ത ദ്രാവകമായ കോശരസം അവയിൽ തങ്ങിനില്ക്കും. പലപ്പോഴും പല കോശങ്ങളിലും ആവശ്യമില്ലാത്ത വസ്തുക്കളും മറ്റു വിസർജ്യവസ്തുക്കളും ഇത്തരം വാക്വോളുകളിൽ ശേഖരിക്കപ്പെടും. കൂടാതെ കോശ