ആത്മഭോഗത്തിനാഢ്യർക്കു-മപാകമധികം ധനം;
അഗ്നിക്കേകുന്നു നിർവാണ-മാവശ്യാതീതമിന്ധനം.
പിശുക്കു നല്ലതല്ലാർക്കും,-പേർത്തും ദീപാളിവെയ്‌ക്കലും;
രണ്ടറ്റത്തും സുഖം പോരാ;-രഥ്യതൻ മധ്യമേ ശുഭം.
മൃത്യു ചാടി....സിപ്പീല-മിതാഹാരന്റെ വിഗ്രഹം;
വെടിയുന്നീല .......താർമങ്ക-മിതവ്യയനികേതനം.
മിതഭോഗത്തിനായ് വേണ്ടു-വിത്തംമാത്രം സുധോപമം;
അപ്പുറം വ്യർത്ഥമായ്‌ത്തങ്ങു-മർത്ഥം കാകോളസന്നിഭം.
നിതാന്തം മോഹവും ഭീയും-നിദ്രാനാ....ശവുമാർത്തിയും
ഏകുമർത്ഥമനർത്ഥം താൻ-ഹൃദയത്തിൻ മഹാമയം.
ഇന്ദ്രിയങ്ങൾ മുകൾകൊള്ളു,-മിഷ്‌ടർ മാറ്റലരായിടും;
ചോരൻ തുരങ്കം വെച്ചീടും;-സുതനും പിതൃഘാതിയാം.
ചാടിപ്പറന്നു പാഞ്ഞീടും-താരാർമാതെന്ന തത്തയെ
ഗുണബന്ധത്തിനാൽ വേണം-കൂട്ടിലാക്കിയിണക്കുവാൻ.
മലക്കറി, ഖലപ്രീതി,-വാനിലെക്കൊണ്ടലിൻ നിഴൽ,
യൗവനം ധനമീയഞ്ചു -മെത്രകാലം ഭുജിച്ചിടാം?
ശൗര്യമത്തന്നു കൈ കാണാം;-രൂപമത്തന്നു ദർപ്പണം;
വിദ്യാമത്തന്നു ജിഹ്വാഗ്രം; ജാത്യന്ധൻ വിത്തഗർവിതൻ.
ആക്കടുത്ത ഗദം നീങ്ങി-യവന്നക്ഷി തെളിഞ്ഞിടാൻ
ദൈവം കനിഞ്ഞു ചെയ്യേണം -ദാരിദ്ര്യാഞ്‌ജനലേപനം.
കാരുണ്യബാഷ്‌പം വീഴ്‌ത്തില്ല-കദര്യനൊരുനേരവും;
അതിന്റെ കണമോരോന്നു-മവന്നുൽകൃഷ്‌ടമൗക്തികം.
പിശുക്കൻ രാവിലെണ്ണുന്നു-പെട്ടിയിൽപ്പെട്ട ചില്ലുകൾ;
നക്ഷത്രാഖ്യങ്ങളാം തങ്ക-നാണയങ്ങൾ ദരിദ്രനും.
പെട്ടിയിൽപ്പെട്ടിടും കാശാൽ-പ്പിശുക്കൻ ധനിയാകുകിൽ
മേരുവാലതിലും ധന്യൻ-മേദിനീവാസി ദുർഗ്ഗതൻ.
കാലധർമ്മത്തിൽ മർത്ത്യന്നു-കാശൊന്നും കൂടെ വന്നിടാ;
വെറുകൈയൊടവൻചെന്നു-വീണിടേണം ചിതാഗ്നിയിൽ.
താൻ വിട്ടുപോയ സമ്പത്തു-സന്താനങ്ങൾ തുലയ്‌ക്കവേ
പരലോകത്തിൽനിന്നശ്രു-പാഴിൽ വീഴ്‌ത്തും മിതംപചൻ.
താൾ:ദീപാവലി.djvu/11
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു