താൾ:തുപ്പൽകോളാമ്പി.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീരൻ ഭൂപതിതന്നിടഞ്ചുമലുക-
  ണ്ടാവെണ്മഴുത്തണ്ടുടൻ
ഘോരൻ ഭൂരിവിദഗ്ദ്ധഭാവമൊടിള-
  ക്കീട്ടാഞ്ഞു വീശീടിനാൻ.        27

കൊണ്ടില്ലാ കൊണ്ടുവെന്നുള്ളളവിലൊരു പണി-
  ക്കച്ചറുക്കൻ വലങ്കൈ-
ത്തണ്ടിന്മേൽത്തട്ടി മേനോനുടെ മഴു പഴുതേ
  തന്നെ താഴത്തു വീണു;
കണ്ടില്ലേ കൗശലം താനിതി പുനരിവനും
  മാറി മന്ദം ചിരിച്ചും -
കൊണ്ടിയ്യാൾതൻ വലത്തെച്ചുമലിൽ നൃപനിട-
  ങ്കയ്യിനാൽകൊട്ടിതാനും.        28

ഇക്കണ്ടോരവമാനമേറ്റഥ ചവി-
  ട്ടേറ്റുള്ള പാമ്പിൻക്രമം
കൈക്കൊണ്ടുൾക്കറവെച്ചു മേനവനുടൻ
  നേരിട്ടുചീറും വിധൗ
'നിൽക്കേണ്ടെന്നുടെനേർക്കു, തന്റെ വിഷമി-
  ങ്ങേൽക്കില്ലെനി, യ്ക്കെന്റെ ക
യ്ക്കുൾക്കൊണ്ടീടിന വാളിനങ്ങൊരിരയാ'-
  മെന്നോതി മന്നോർവരൻ .       29

ഇതി കേട്ടതുപാടു കോപമൂലം
ധൃതികൂട്ടി ക്ഷിതിപാലമന്ത്രിസർപ്പം
അതിധൃഷ്ടമണഞ്ഞു കൊത്തിയപ്പോ-
ളതിലൊട്ടേറ്റു നൃപന്നു ചോരപൊട്ടി.       30

എടത്തെക്കൈത്തണ്ടിൽ ചെറുതു മുറിയേ-
  റ്റോരു സമയം
കടുത്തേറ്റം ഭാവം പതറിയെതൃവീ-
  രോത്തമനുടെ

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/8&oldid=173386" എന്ന താളിൽനിന്ന് ശേഖരിച്ചത്