Jump to content

താൾ:തുപ്പൽകോളാമ്പി.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്നല്ലത്യൂക്കരായിച്ചിലരുടനെയക-
  ത്തിന്നിറങ്ങിത്തുടങ്ങീ-
യെന്നെല്ലാം തോന്നിയൊന്നേറ്റളവു നടയട-
  യ്ക്കുന്നതും കണ്ടു ഭൂപൻ.        16

അന്നാൾമുതൽക്കാനൃപവംശജന്മാർ
ചെന്നാപ്രദേശത്തു നമിച്ചിടുമ്പോൾ
ഒന്നാക്കവാടം വെളിയിൽ തുറക്കു-
മെന്നാണു കേളിപ്പൊഴുമുള്ള ചട്ടം.        17

പെട്ടെന്നേറ്റു നരാധിനാഥനധികം
  ധൈര്യത്തൊടും പോന്നുടൻ
കെട്ടിക്കാത്തു നടയ്ക്കൽ വാഴുമൊരു തൻ-
  നാട്ടാരൊടെല്ലാരൊടും
'ധൃഷ്ടത്വത്തൊടു നിങ്ങളൊക്കെ വരുവിൻ;
  പോരിൽ ജയം കിട്ടിടും
തിട്ടം തന്നെ'യിതെന്നുരച്ചസിയുമായ്
  മുമ്പിട്ടിറങ്ങീടിനാൻ.        18

പിന്നത്തെക്കഥ പീവരസ്തനിമണേ!
  ചൊല്ലേണ്ടതുണ്ടോ? രണ-
ത്തിന്നെത്തിക്കയറുമ്പൊഴുള്ളിൽ വെളിവു-
  ണ്ടാമോ ഭടന്മാർക്കെടോ?
തന്നെത്താനസി കുന്തമെന്നിവകളാൽ-
  ശത്രുക്കളെക്കൊന്നുകൊ-
ന്നന്നെത്തെപ്പകലന്തകന്നൊരു വിരു
  ന്നൂണിന്നൊരുക്കീടിനാർ.        19

തെക്കേബ്‌‌ഭാഗത്തുകാരെ ത്തെളുതെളെ വിലസും
  വാളു വീശിക്കിടയ്ക്കും
തക്കത്തിൽക്കൊച്ചിയൂഴീപതിയുശിരൊടടു-
  ക്കുന്നു മുമ്പിട്ടുതന്നെ;

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/5&oldid=209915" എന്ന താളിൽനിന്ന് ശേഖരിച്ചത്