രാജ്യത്തു താമസിപ്പിക്കാമെന്നു നിശ്ചയിച്ച മറുപടി അയച്ചതെന്തെന്നാൽ “എനിക്കു ഇംഗ്ലീഷ് കമ്പനിക്കാരോടുള്ള സ്നേഹവും വിശ്വാസവും സർവത്ര പ്രസിദ്ധമായിരിക്കുന്നു, ഞാൻ ഇംഗ്ലീഷ് കാരെത്തന്നെ ആധാരമായി അവലംബിച്ചിരികുന്നു, എന്നുള്ളതിനു രംശ്വരൻ തന്നെ സാക്ഷി. ആയതു കൊണ്ടു നിങ്ങളുടെ എഴുത്തിൽ പറഞ്ഞിട്ടുള്ളതുപോലെ കമ്പനിക്കാരുടെ വകയായിട്ടുള്ളതിൽ ഏതാനം പട്ടാളങ്ങളെ എന്റെ സംസ്ഥാനത്തിൽ പാർപ്പിച്ചുകൊള്ളുന്നതിനു ഞാൻ പുർണ്ണമനസ്സോടുകൂടി സമ്മതിച്ചിരിക്കുന്നു. ഏതുവിധേനയും എന്റെ രാജ്യത്തിൽ ക്ഷേമവും രക്ഷയും ഉണ്ടാകു ന്നതിനു നിങ്ങൾ താത്പര്യപ്പെടണം".
മഹാരാജാവിന്റെ നിഷ്കാപട്യമായ രം എഴുത്തിനു മദ്രാസ് ഗവർണ്ണർ താഴെപറയുന്ന മറുപടി അയച്ചു. "ഇംഗ്ലിഷ് കമ്പനിയുടെ സ്നേഹസ്തിരതയിൽ നിങ്ങൾക്കുള്ള വിശ്വാസം ഒരിക്കലും ദോഷകരമായി ഭവിക്കുന്നതല്ല. അവർ നിങ്ങളെ അവരുടെ വിശ്വസ്ഥനായ മിത്രമായി ഗണിക്കയും നിങ്ങളുടെ കാർയ്യങ്ങളെ അവരുടെ സ്വന്ത കാര്യങ്ങളെ പോലെ തന്നെ വിചാരിക്കയും ചെയ്യുന്നു. കമ്പനിക്കാ രുടെ വക ചിലപട്ടാളങ്ങളെ താമസിപ്പിക്കണമെന്നുള്ള എൻറ അഭിപ്രായത്തിൽ നിങ്ങൾ ചേർന്നതു എറ്റവും വിവേകപൂർവകമായ ഒരു ആലോചനയാകുന്നു. അതിനാൽ നിങ്ങളുടെ രാജ്യത്തിനു ശത്രുക്കളിൽ നിന്നും സിദ്ധമായി രക്ഷ ഉണ്ടാകയും ശ്വരാനുഗ്രഹംകൊണ്ടു അവരാൽ അജയ്യന്മാരായിരിക്കുന്ന ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടിയ ഒരു രാജാവിനോടു കലഹിക്കുന്നതു അപജയമുള്ളതാണെന്നു അവർക്കു ബോധപ്പെടുകയും ചെയ്യാം. എനിക്കു നിങ്ങളുടെ രാജ്യം പൂർണ്ണരക്ഷയോടു കൂടി ഇരിക്കണമെന്നു താല്പര്യം ഉള്ളതുപോലെതന്നെ അതിനുവേണ്ടി നിങ്ങൾക്കുള്ള ചിലവു ലഘുവായിരിക്കണമെന്നും വളരെ താല്പം ഉണ്ടു.