(20) വു തടസ്സം പറയുന്നപക്ഷം തൽക്ഷണം യുദ്ധം ആരം ഭിച്ചാൽ താൻ സഹായിക്കാമെന്നും പറഞ്ഞതുകേട്ടു കൊച്ചീരാജാവു പരിഭ്രമിച്ചു മുമ്പു തിരുവിതാംകൂറിൽ നിന്നും തനിക്കും ചെയ്തിട്ടുള്ള സഹായത്തിനായി ആ ദേശങ്ങൾ വിട്ടു കൊടുക്കപ്പെട്ടിട്ടുള്ളതാണെന്നും അപേക്ഷിച്ചാൽ കിട്ടുന്നതല്ലെന്നും മറുപടി പറഞ്ഞു. ടിപ്പു, ഈ രാജാവിന്റെ ഭീരു ത്വത്തെ വളരെ ആക്ഷേപിച്ചതുമല്ലാതെ തിരുവിതാംകൂറിനെ താൻ വിചാരിച്ചാൽ ഒരു ആഴ്ചവട്ടത്തിനകം കീഴടക്കാൻ കഴിയുന്നതാണെന്നും, മഹാരാജാവിനു ഇംഗ്ലീഷ്കാരുടെ സഖ്യംകൊണ്ടു യാതൊരു ഫലവും ഉണ്ടാകയില്ലെന്നും അതിനാൽ മൈസൂരിലേക്കും കപ്പം കൊടുത്തു അവിടത്തെ അധീനതയിൽ താമസിക്കുന്നതു ഏറ്റവും ഗുണകരമായിരിക്കുമെന്നും, തിരുവിതാംകൂർ മഹാരാജാവിനോടു ഉപദേശി ക്കുന്നതിനും പറഞ്ഞയച്ചു. വല്ലവിധേനയും അവന്റെ പക്കൽ നിന്നും തെറ്റിപ്പിഴക്കണമെന്നുള്ള വിചാരത്തോടുകൂടി അവൻ പറഞ്ഞ കാര്യ സാദ്ധ്യത്തിനായി വേണ്ട യത്നങ്ങൾ ചെയ്യാമെന്നും തിരുവിതാംകൂറിലെക്ക് എഴുതി അയക്കാമെന്നും വാഗ്ദത്തം ചെയ്തു മടങ്ങിപ്പൊന്നു. സുൽത്താനും മഹാരാജാവിനു എഴുത്തയക്കാമെന്നും വാക്കു കൊടുത്തു. മഹാരാ കൊച്ചിരാജാവ്, ഈ വിവരങ്ങളെപ്പറ്റി രാജാവിനു എഴുതി അയക്കുന്നതിനുമുമ്പിൽ അവിടുന്നു വർത്തമാനങ്ങൾ വിശദമായി അറിഞ്ഞു തന്റെ പാളയസ്ഥലങ്ങളെ നൊക്കുന്നതിനായി അന്നമനടയിൽ എഴുന്നള്ളിയിരിക്കുന്ന സമയം കൊച്ചീരാജാവും അവിടെവന്ന വിവരങ്ങൾ അറിയിച്ചു. ഇതുകൂടാതെയും ടിപ്പുവിനു മഹാരാജാവിനൊടു സഖ്യം ചെയ്യുന്നതിനു മനസ്സാണെന്നും മഹാരാജാവ് തക്കതായ കപ്പം കൊടുക്കണമെന്നും ഉടമ്പടിക്കു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിനു സമ്മാനങ്ങളും കൊണ്ടു ടിപ്പുവിന്റെ
താൾ:തിരുവിതാംകൂർചരിത്രം.pdf/92
ദൃശ്യരൂപം