ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8


അതിൽ പ്രാചീനങ്ങളായ ചില സംഗതികൾ പറയുന്നതിനു ശരിയായ പ്രമാണങ്ങൾ ഒന്നും ഉണ്ടെന്നു തോന്നുന്നില്ലാ. അതുകൂടാതെയും അതിൽ ഇംഗ്ലീഷ് പുസ്തകങ്ങളിൽപറയുന്നമാതിരി രാജാക്കന്മാരുടെ രാജ്യഭാര രീതിയെക്കുറിച്ച് അധികം വർണ്ണിച്ചിട്ടില്ലാത്തതിനാൽ അതിനെ പരിഷ്കരിക്കാൻ വേണ്ടി ഇവിടത്തെ ദിവാൻജിയായിരുന്ന സർ, ടി.മാധവരായരവർകൾ ഇംഗ്ലീഷിൽ ഒരു പുസ്തകമുണ്ടാക്കി ബുക്കുകമ്മറ്റിയാൽ മലയാളത്തിൽ തർജ്ജിമപ്പെടുത്തീട്ടുണ്ട്. അതിനെയാണിപ്പോൾ മലയാംപള്ളിക്കൂടങ്ങളിൽ പഠിപ്പിച്ചവരുന്നതു.എന്നാൽ അതിൽ കൊല്ലം കാണുമുതൽ ആന -ാമാണ്ടുവരെ രണ്ടു രാജാക്കന്മാരുടെ രാജ്യഭാര. അതില്പിന്നീടു ശംകുണ്ണി മേനോൻ പേഷ്കാർ ഇംഗ്ലീഷിൽ ഒരു പുസ്തകമുണ്ടാക്കി. അതിൽ വളരെ പ്രാചീനകായ കഥകളും കമാണ്ടുവരെയുള്ള രാജ്യഭാരക്രമങ്ങളുംഅടങ്ങീട്ടുണ്ടു. ആ പുസ്തകത്തിലും പ്രാചീനങ്ങളായ വിവരണങ്ങൾക്കു വിശ്വാസയോഗ്യങ്ങളായ പ്രമാണങ്ങൾ ഒന്നുംഉണ്ടെന്നു തോന്നുന്നില്ലാ. അതിനാൽ ഇപ്പോൾ തിരുവനന്തപുരം നാർമ്മൽ സ്കൂൾ വാദ്ധ്യാരായിരിക്കുന്ന സുബ്രഹ്മണ്യയ്യൻ മലയാളത്തിൽ ഒരു തിരുവിതാംകൂർ ചരിത്രം എഴുതിയിരിക്കുന്നു. അതിൽ പ്രാചീന സംഗതികളൊക്കയും ശംകുണ്ണിമേനോൻ പേഷ്കാർ പുസ്തകത്തിൽ നിന്നും സംഗ്രഹിച്ചിട്ടുള്ള താകകൊണ്ടു അതുകൾക്കും അത്ര വിശ്വാസയോഗ്യത ഇല്ലെങ്കിലുംഇയ്യാൾ ഇംഗ്ലീഷിലും സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും സാമാന്യ പരിജ്ഞാനവും സംസ്കൃതത്തിലും തമിഴിലും മലയാള ത്തിലും കവിതാവാസനയും ഉള്ള ആളാകുകൊണ്ട് മേല്പറഞ്ഞ പുസ്തകത്തിൽ നിന്നും അനാവശ്യങ്ങളായ ഭാഗങ്ങളെ തള്ളിയും ആവശ്യങ്ങളായ ഭാഗങ്ങളെ സ്വീകരിച്ചും നല്ല പോലെ പരിശ്രമിച്ചു. മഠന മാണ്ടു വരക്കും ഉള്ള സംഗതികളെ വിവരിച്ചും എഴുതീട്ടുള്ള താകകൊണ്ട രം പുസ്ത*കം ഇപ്പോൾ മലയാ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നതിനു