Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജന്മാർക്കും വിരോധമായി യാതൊരു കൃത്യവും ചെയ്യുകയോ ചെയ്യിക്കയോ ചെയ്തയില്ലെന്നും തിരുവിതാംകോട്ടെ ശത്രുക്കളുമായി യാതൊരു എർപ്പാടുകളും ചെയ്യുന്നതല്ലെന്നും സതൃം ചെയ്തു.

അനന്തരം മഹാരാജാവു അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവായെ ഡിലനായുടെ വരുതിയിൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു. അവർ പറവൂരിൽ ചെന്നു അവിടെതാമസിച്ചിരുന്ന സാമൂതിരിയുടെ സൈന്യത്തെ പലായനം ചെയ്യിച്ചു. അതിൽ പിന്നെ സൈന്യത്തെ രണ്ടായിപ്പിരിച്ചു ഒരുഭാഗവും കൊണ്ടു ദളവാ കരുപ്പടനമാർഗ്ഗം ത്രിശ്ശൂരിലേക്കും ഡിലനായി മറുഭാഗവും കൊണ്ടു ചാവക്കാട്ടിലേക്കും തിരിച്ചു. ചാവക്കാട്ടിൽ ഇരുന്ന സാമൂതിരിയുടെ സൈന്യം വേഗം പരാജിതരായി. ആ സൈന്യത്തെ ഓടിച്ചുംകൊണ്ട് ഡിലനായി ത്രിശ്ശൂരിൽ എത്തുംപോൾ ദളവാ സാമൂതിരി രാജാവിനേയും അദ്ദേഹത്തിന്റെ സൈന്യത്തേയും ഓട്ടിച്ച് അവിടത്തെ സ്വാധിനപ്പെടുത്തിയിരുന്നു. അവർ രണ്ടുപേരും കൂടി കോഴിക്കോട്ടിനെ ആക്രമിക്കണമെന്ന് ആലോചിക്കുന്ന സമയം, സാമൂതിരി, അടിയന്തരത്തിൽ മഹാ രാജാവിന് ആൾ അയച്ചു സമാധാനത്തിനു അപേക്ഷിക്കയാൽ അവരെ തിർയ്യെപോരുന്നതിനു കല്പിച്ചു. സാമുതിരി ഇവിടത്തേക്കു യാതൊരു അപരാധവും ചെയ്യാകയ്കയാലും കൊച്ചി രാജാവുമായുള്ള ഉടമ്പടി പ്രകാരം സാമൂതിരിരാജാവിനെ, കൊച്ചീരാജ്യത്തിൽ നിന്നും പുറത്ത് അയക്കുകയാലും മഹാരാജാവ് സമാധാനത്തിനു അനുവദിച്ചു. ഇതിലെക്കായി സാമൂതിരി പത്മനാഭപുരത്തുവന്നു -മാണ്ടു ഉടമ്പടി ചെയ്തു. അതിൽ i മഹാരാജാവിന്റെ യുദ്ധച്ചിലവിനായി സാമൂതിരി ലക്ഷതൻപതിനായിരം രൂപാ കൊടുത്തുകൊള്ളാമെന്നും ii തിരുവിതാംകൂറുമായി എന്നും സ്നേഹത്തോടും വിശ്വാസത്തോടുംകൂടി ഇരുന്നുകൊള്ളാമെന്നും