Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാരാജാവ് റവന്യു, ജൂഡിഷ്യൽ, മരം ഡിപ്പാട്ട് മെന്റുകൾ സംബന്ധമായി അനേകം പരിഷ്കാരങ്ങൾ ചെയ്തു രാജ്യം ഒട്ടുക്കു വടക്കുമുഖം, തെക്കുകുഖം പടിഞ്ഞാറുമുഖം എന്നു മൂന്നുഭാഗമായി ഭാഗിച്ചു ഓരോന്നിനും മേലാവായി ഓരോ വലിയ സർവാധികാര്യക്കാരെയും നിയമിച്ചു.

ഈ ഭാഗങ്ങളെ ഭാഗിച്ചു ഓരോ സർവ്വാധികാര്യക്കാ രുടെ വരുതിയിലും ആ സാർവാധികാർയ്യക്കാരന്മാരുടെ ഭാഗങ്ങളെ വിഭജിച്ചു ഓരോ കാര്യക്കാരുടെ വരുതിയിലും ആ ഭാഗങ്ങളെ വീണ്ടും ഭാഗിച്ചു ഓരോ അധികാരിയുടെ വ രുതിയിലും ഏൽപ്പിച്ചു. കാര്യക്കാരന്മാരുടെ ഭാഗങ്ങൾക്കു മണ്ടപത്തും വാതുക്കൽ എന്നും അതിലെ ഭാഗങ്ങൾക്കു അധികാരം, കേൾവി, പിടാക, മണിയം, എന്നും പല പേരുകളും കല്പിച്ചു. ഇതിൽ ഓരോരുത്തരുടെയും സഹായത്തിനാ . യി കണക്കും പിള്ളമാർ, രായസം പിള്ളമാർ ശിപായിമാർ മുതലായവരെയും നിയമിച്ചു.

ഈ സന്ദഭത്തിൽ ഇളയറാണി -മാണ്ടിൽ ഒരു സ്ത്രീപ്രജയെ പ്രസവിച്ചു.

സാമൂതിരി, താൻ മുമ്പ് കൊച്ചീരാജാവിന്റെ വക യായ അനേകം ദേശങ്ങളെ അപഹരിച്ചിരുന്നിട്ടും വീണ്ടും ആ രാജാവിന്റെ രാജ്യങ്ങളെ ആക്രമിക്കുന്നതിനു യത്നിക്കയാൽ കൊച്ചിരാജാവു ഭയന്ന തന്റെ മന്ത്രിയായ പാലിയത്തച്ചനെ മഹാരാജാവിനൊടു സഹായത്തെ അപേക്ഷി ക്കുന്നതിനായി തിരുവനന്തപുരത്തേക്കു പറഞ്ഞയച്ചു. അ വിടെത്തെ മന്ത്രി വന്നു മുൻകൂട്ടി വേണ്ടുന്ന ആലോചനകൾ ഒക്കെയും പെയ്തു തീർന്നതിന്റെ ശേഷം നവീനമായി ഒരു ഉടമ്പടിനടത്തുന്നതിനായിട്ടു കൊച്ചീരാജാവു തന്നെ പുറപ്പെട്ട് തിരുവനന്തപുരത്തേക്കുവന്നു. രം ഉടമ്പടി -ആം

പാച്ചുമൂത്തതിന്റെ ചരിത്രം