ന്യായമായ വേലയല്ലാതെ മറ്റുയാതൊന്നും കൂടുതലായി ചെയ്തിട്ടില്ലെന്നും കൊച്ചീരാജ്യം കൂടി പിടിക്കുന്നതിനു കല്പിച്ചു അനുവദിക്കാത്തതു തിനിക്കു വളരെ വ്യസനമാണെന്നും യുവരാജാവിനോടു പറഞ്ഞയച്ചു.
ദളവാ മരിച്ചകാലംമുതൽ മഹാരാജാവ ഉത്സാഹഹീനനായിഭവിച്ചു. -മാണ്ടു മിഥുനമാസം -നു അനായാസേന ചരമഗതിയെ പ്രാപിച്ചു. ഏതാദൃശമായ മരണം കൊണ്ടു ആ മഹാരാജാവിന്റെ മനോഗുണങ്ങളെയും രംശ്വരഭക്തിയെയും നിർണ്ണയിക്കാവുന്നതാണ്.
അവിടുന്നു നാടുനീങ്ങിയതിനും സ്വല്പം മുമ്പിൽ അവിടെത്തെ ഭാഗിനെയനൊടു താഴെപറയും പ്രകാരം ഉപദേശിച്ചു.
i. രാജ്യം മുഴുവനും പത്മനാഭാർപ്പണമാക്കി ചെയ്തിട്ടുള്ളതിനെ അതിലംഘിക്കരുതെന്നും മേലാൽ ജനിക്കുന്ന ദേശങ്ങളെയും അതുപോലെ അപ്പണം ചെയ്യണമെന്നും. ii ഏർപ്പെടുത്തിട്ടുള്ള ധർമ്മങ്ങളെ ലോപം കൂടാതെ നടത്തിക്കണമെന്നും iii കുഡുംബചിദ്രങ്ങൾൾക്കു ഇടവരുത്തരുതെന്നും, iv രാജ്യത്തിലെ ചിലവുവരവിൽ അധികരിക്കരുതെന്നും, v കൊട്ടാരം വക ചിലവുകളെ മുളകു കുത്തകയിൽ നിന്നും വരുന്നലാഭംകൊണ്ടുതന്നെ നടത്തിക്കണമെന്നും, vi കായംകുളവുമായുള്ള ശത്രുതയെ വിസ്മരിക്കയൊ അവിടുന്നും ചെയ്തിട്ടുള്ള ദ്രോഹങ്ങളെ ക്ഷമിക്കയോ ചെയ്യരുതെന്നും