വർത പക്തന്ദികളാലും ദക്ഷിണ പശ്ചിമ ഭാഗങ്ങളിൽ സമുദത്താലും രക്ഷിക്കപ്പെട്ടും ഇരുന്നത് ഏതദ്ദേശീയ രാജാ ന്മാരുടെ പ്രവേശനത്തിനു ഒരുവലിയ പ്രതിബന്ധകമായും അന്യദേശീയന്മാരിൽ തൽക്കാലം പ്രബലന്മാരായിരുന്ന ലന്തക്കാർ നൂതനമായി രാജ്യങ്ങൾ ചേർന്നതിൽ താല്പര്യം ഇല്ലാത്തവരായും ഇരുന്നു.
ഈ കാരണങ്ങളാൽ മഹാരാജാവിനു പുറമെ നിന്നും ശത്രുബാധകളെ അധികം ഭയപ്പെടുവാനില്ലായിരുന്നു.
തന്നിമിത്തം മഹാരാജാവിന് രാജ്യകാർയ്യങ്ങളെ ശരിയായി നടത്തുന്നതിനും ഇതരരാജ്യങ്ങളെ സ്വാധിനപ്പെടു ത്തുന്നതിനും ഉത്സാഹിക്കാൻ സൗകര്യമുണ്ടായി എങ്കിലും ഈ ഉദ്ദേശ്യസാധ്യങ്ങൾക്കു വിരോധമായി എട്ടുവീട്ടിൽ പിള്ളമാരുടേയും മാടമ്പിമാരുടേയും ഉപദ്രവങ്ങളും പണത്തിൻറ ബുദ്ധിമുട്ടും അധികമായിരുന്നു.
അതിനാൽ രം അന്തഃഛിദ്രങ്ങളെ തീർക്കുന്നതിനായിട്ടാകുന്ന അവിടുന്നു ആദ്യമായി ആരംഭിച്ചതു.
അതിലേക്കായി കഴിഞ്ഞ രാജ്യഭാരകാലത്ത് ദളവാ വേലനൊക്കിയിരുന്ന അറുമുഖം പിള്ളയെ ആ വേലയിൽ സ്ഥിരപ്പെടുത്തിയതുകൂടാതെ കുമാരസ്വാമിപിള്ള എന്ന ആളിനെ സേനാനായകനായും ദളവായുടെ അനുജൻ താണു പിള്ളയെ ദ്വിതീയ സേനാധിപതിയായും തന്റെ ആശ്രിതനായ രാമയ്യനെ കൊട്ടാരം രായസമായും നിയമിച്ചു.
ഈ ഇടക്ക് ഇവിടെ നിന്നും ഉടമ്പടി പ്രകാരം പാണ്ഡ്യരാജ്യത്തിലേക്ക് കൊടുപ്പാനുണ്ടായിരുന്ന കപ്പക്കുടിശ്ശിഖയെ വാങ്ങിച്ചു എടുത്തു കൊള്ളത്തക്കവണ്ണം ആ രാജാവിന്റെ അ