Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷേത്രസമീപമായി ഒരു കൊട്ടാരവും പണി കഴിപ്പിച്ചു അതിൽ പാർപ്പു തുടങ്ങി. ഈ രാജാവ് എട്ടുവീടരോടും യോഗക്കാരോടും ദേവസ്വംവക കണക്കുകൾ തന്നെ ബോധപ്പെടുത്തണമെന്നു നിർബന്ധിക്കയാൽ അന്ന് മുതൽ അവർക്ക് രാജകുടുംബവുമായുള്ള വിരോധം വർദ്ധിച്ചു. അവിടുന്നു 1700-ൽ നാടു നീങ്ങി.

കൊല്ലം 1700-ൽ ദത്തെടുത്തതിൽ മൂത്തസ്ത്രീയുടെ പുത്രിയായ ലക്ഷ്മിറാണി, കേരളവർമ്മ, ചേര ഉദയമാർത്താണ്ഡവർമ്മ, എന്നു രണ്ടു പുത്രന്മാരെ പ്രസവിച്ചു.

അനന്തരം രവിവർമ്മ -കൊല്ലവും പിൻ കേരള വർമ്മ - മാസവും രാജ്യഭാരം ചെയ്തു.

അതിൽ പിന്നെ ചേരഉദയ മാർത്താണ്ഡവർമ്മ രാജാവ് കൊല്ലം 1729-ൽ സിംഹാസനാരോഹണം ചെയ്തു. അവിടുന്നു -കൊല്ലം രാജ്യഭാരം ചെയ്കയും കിഴക്കുള്ള മിക്ക ദേശങ്ങളേയും വീണ്ടെടുക്കുകയും ചെയ്തു. ഇത്ര ദീർഘകാലം ഈ രാജകുടുംബത്തിലെ രാജാക്കൻമാർ ആരും തന്നെ നാളിതുവരെ രാജ്യഭാരം ചെയ്തിട്ടില്ലാ.

ഈ മഹാരാജാവ് മിക്കകാലവും ചേരന്മഹാദേവിയിൽ താമസിച്ചിരുന്നു. ആയതു ഒരിക്കൽ ഇവിടത്തേക്കു അധീനമായി ഇരുന്നു എന്നതിലേ ക്കുള്ള ലക്ഷ്യങ്ങൾ ഇന്നും അവിടത്തെ ക്ഷേത്രത്തിൽ കാണ്മാനുണ്ട്. ഇതു കൂടാതെയും വള്ളിയൂർ, കുളക്കാട്, മന്നാർ കോവിൽ മുതലായ സ്ഥലങ്ങളും ഒരു കാലത്തു ഈ രാജ്യത്തിൻ്റെ ഒരു ഭാഗമായിരുന്നു എന്നുള്ളതിനു വേണ്ട തെളിവുകൾ അതാതു ക്ഷേത്രങ്ങളിൽ അദ്യാപി വിശദമായിരിക്കുന്നു.