(fim). കാരികളായി തങ്ങളുടെ ആശ്രിതന്മാരായ 8- ശൂദ്രരെ നിയമിച്ചു. അവർ അതാതു ഭാഗങ്ങളിലെ കരം മുതലായവ പിരിച്ച് കണക്കുകൾ യോഗക്കാരെ ബോധപ്പെടുത്തി വന്നു. വസ്തുക്കൾ സ്വാധീനമായി ഭവിക്കയാൽ ജനങ്ങളും ക്രമേണ അവരുടെ അധീനന്മാരായിതീർന്നു. തന്നിമിത്തം അവർ ശക്തിയിൽ വർദ്ധിച്ചു. താന്താങ്ങളുടെ ഭാഗങ്ങൾക്കു നായകന്മാരായിതീർന്നു. ഇവരെയാകുന്നു രാജദ്രോഹികളായ എട്ടു വീട്ടിൽ പിള്ളമാർ എന്നു പറയുന്നതു. അവരുടെ പേരു വിവരം (1) രാമനമഠത്തിൽപിള്ള (2) മാർത്താണ്ഡമഠത്തിൽപിള്ള (3)കളത്തൂർപിള്ള (4) കഴക്കൂട്ടംപിള്ള (5)ചെമ്പഴഞ്ഞിപ്പിള്ള (6) പള്ളിച്ചൽ പിള്ള (7) കൊടുമൺ പിള്ള (8) വെങ്ങാനൂർ പിള്ള
പൂർവ്വകാലങ്ങളിൽ രാജ്യരക്ഷക്കായി രാജ്യത്തിൽ ജനിക്കുന്ന എല്ലാ പുരുഷപ്രജകളെയും സർക്കാരിൽനിന്നും ഗുരുക്കന്മാരെ ഏപ്പെടുത്തി ആയുധാഭ്യാസവും, ധനുർവ്വിദ്യയും മറ്റും അഭ്യസിപ്പിക്കയും യുദ്ധം സൈന്യം ആവശ്യപ്പെടുന്ന സമയം, അവരെ മുന്നിലക്കാരൻ, ചേരുമാനക്കാരൻ, മുതലായ ചില കീഴ് ജീവനക്കാർ മുഖാന്തരം ശേഖരിപ്പിച്ചു ഉപയോഗപ്പെടുത്തി വരികയും ചെയ്തിരുന്നു. ' ആ ഗുരുക്കന്മാക്കും മുന്നിലക്കാരൻ മുതലായ പ്രമാണികൾക്കും ം, സക്കാരിൽനിന്നും വസ്തുക്കൾ കരം ഒഴിവായി കൊടുക്കപ്പെട്ടിരുന്നു. ഈവക വസ്തുക്കളേയും മറ്റും ആകുന്നു ഇപ്പൊൾ വിരുത്തി എന്നു വിളിച്ചുവരുന്നത്. ഇന്നും ആവക വസ്തുക്കളെ അനുഭവിച്ച അനേകം ജനങ്ങൾ പലവിധമായ സർക്കാർ ഊഴിയങ്ങൾ ചെയ്തുവരുന്നു. യുദ്ധകാലങ്ങളിൽ അനായാസേന സൈന്യം ശേഖരിക്കുന്നതിനു വളരെ സൗകര്യമായിരുന്ന ഈ നടപ്പു ക്രമേണ ക്ഷയിച്ചുവരികയും നൂതനമായ ഈ ദേവസ്വം