Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(82) തീർത്ത് ആ താമരപ്പൂവിൽ പാതിയോളം പഞ്ചഗവ്യം, നിറ ച്ച് അതിനെ ഋതികൾ മുഖാന്തരം ജപിപ്പിച്ച് സുമുഹൂർത്ത ത്തിൽ മഹാരാജാവ് അതിൽ തദർത്ഥം തീർപ്പിക്കപ്പെട്ട ഏ ണിപ്പടി വഴിയായി ഇറങ്ങി മന്ത്രപുരസ്സരം --- പ്രാവശ്യം മുങ്ങുകയും അപ്പൊൾ ആ പാത്രത്തിനെ കിരീടമാകുന്ന മൂടി കൊണ്ട് അടക്കുകയും ചെയ്യുന്നതുകൂടാതെ ആസമയം ന മ്പൂതിരിമാർ വേദപാരായണവും മറ്റും ചെയ്യുന്നു. അനന്തരം മഹാരാജാവു താഴെ ഇറങ്ങി വസ്ത്രപരിവർത്തനവും ചില ദാനങ്ങളും കഴിച്ചശേഷം --- ക്രിയകൾക്കെല്ലാം പ്രമാ ണിയായ നമ്പൂതിരിപ്പാട് ആ കിരീടം മഹാരാജാവിന്റെ ശിര സ്സിൽ വെച്ച് ആദ്യം കുലശേഖരപ്പെരുമാൾ എന്ന നാമധേയം പറഞ്ഞുവിളിക്കും. അതിൽ പിന്നെ മഹാരാജാക്കന്മാർക്ക് --- സ്ഥാനം കിട്ടുന്നതുകൂടാതെ പൊന്നുതമ്പുരാൻ എന്ന പേരിനും അതുകാരണമായിതീരുന്നു. മറ്റുഭാഗങ്ങളിൽ എല്ലാം --- അടിയന്തരം തുലാപുരുഷദാനത്തെ അനുസരിച്ചിരിക്കും.

ഒടുവിലത്തെ പെരുമാളുടെ കാലാനന്തരം കേരള ചക്രവർത്തികളുടെ ശക്തിക്ഷയം കൊണ്ട്, പെരുമാക്കന്മാരുടെ ബന്ധുവാണെന്നും പറഞ്ഞ് കൊച്ചി രാജാവ് അവരുടെ രാജധാനിയായിരുന്ന തിരുവഞ്ചിക്കുളം മുതലായ സ്ഥലങ്ങളെയും മുമ്പിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഒടുവിലത്തെ വലിയ പെരുമാളുടെ ആശ്രിതനായ ഒരു എറാടി തനിക്കു അദ്ദേഹത്തിനാൽ നൽകപ്പെട്ട ഒരു വാളും ഏതാനും ആളുകളും വെച്ചുംകൊണ്ട്, കോഴിക്കോടു മുതലായ സ്ഥലങ്ങളെ കൈവശപ്പെടുത്തിയതുകൂടാതെ പരശുരാമനാൽ ക്ഷേത്രകാര്യാദികൾ നോക്കുന്നതിനായി കോവിലധികാരികൾ എന്ന പേരോടുകൂടി നിയമിക്കപ്പെട്ടിരുന്ന സാമന്തക്ഷത്രിയന്മാർ ഇടപ്രഭുക്കന്മാരായും ഭവിച്ചു. കൊല്ലത്തു താമസി