പതിനാലാം അദ്ധ്യായം
രാമവർമ്മ മൂലം തിരുനാൾ മഹാരാജാവു
അനന്തരം നാടുനീങ്ങിയ മഹാരാജാവിന്റെ ഭാഗിനേയനായ ഉത്രം തിരുവയസ്സു പ്രായമുള്ള രാമവർമ്മ മൂലംതിരുനാൾ മഹാരാജാവു -മാണ്ടു ചിങ്ങമാസം -നു സിംഹാസനാരോഹണം ചെയ്തു ഇപ്പോൾ രാജ്യഭാരം ചെയ്തുവരുന്നു.
തിരുമനസ്സു കൊണ്ടു -മാണ്ടു മിഥുനമാസത്തിൽ പടിയേറ്റം കഴിഞ്ഞു ഇളമുറ രാജാവായി വടക്കെ കൊട്ടാരത്തിൽ എഴുന്നെള്ളി. പ്രാഥമികവിദ്യാഭ്യാസാനന്തരം മഹാരാ ജാവ ഇപ്പഴത്തെ തിരുവനന്തപുരം ഡിവിഷൻ ദിവാൻ പേഷ്കാരായ രഘുനാഥരായരുടെ പക്കൽ ഇംഗ്ലീഷ് ഭാഷാ അഭ്യസിച്ചതുകൂടാതെ സംസ്കൃതം മുതലായ ഇതരഭാഷകളെയും കമേണ അഭ്യസിച്ചിരുന്നു. വിദ്യാഭ്യാസത്തിലും രാജഭരണത്തിലും രതിരുമനസ്സു കൊണ്ടു പ്രസിദ്ധന്മാരായ പൂവീകന്മാരിൽ ഒട്ടും കുറഞ്ഞാളല്ലാ. വിശിഷ്യ മഹാരാജാവിന്റെ പ്രാജാ വാത്സല്യവും, ദയയും സത്യസന്ധതയും ക്ഷമയും ധമ്മതല്പരതയും ഇതരസാധരണങ്ങളാകുന്നു. രം തിരുമനസ്സുകൊണ്ടു രാജ്യാധിപത്യം സ്വീകരിച്ചിട്ടു ഇപ്പോൾ സ്വല്പകാലമെ ആയിട്ടുള്ളൂ എന്നാരികിലും അതിനകം രാജ്യത്തിനും പ്രജകൾക്കും സിദ്ധിച്ചിട്ടുള്ള ഗുണങ്ങൾ ആബാലവൃദ്ധം അനുഭവ സിദ്ധങ്ങളാകയാൽ അവയെ അപിച്ചേദ്യങ്ങൾ എന്നു പറയുന്നത് ഒരിക്കലും അതിസ്തുതിയായി ഭവിക്കുന്നതല്ലാ.
-മാണ്ടിൽ മാതുലനായ മഹാരാജാവിന്റെ മരണം സംബന്ധിച്ചിട്ടുള്ള അടിയന്തരാദികൾ എത്രയും ശ്ലാഘനീയമായവിധത്തിൽ നടത്തപ്പെട്ടത് കൂടാതെ ജനങ്ങളുടെ സൌകർയ്യത്തിനായിട്ടു ഇവിടത്തെ കോർട്ടുകളിൽ നിന്നും ഉണ്ടാകുന്നവിധികളെ, കൊച്ചിയിലും ബ്രിട്ടീഷു ഇൻഡ്യയിലും അവിടങ്ങളിലെ കോടതികളുടെ വിധികളെ രം രാജ്യത്തും അതാതു രാജ്യങ്ങളിലുള്ള കോർട്ടുകളുടെ വിധികൾപോലെ