യും ചെയ്തു. രം രണ്ടുകുന്നുകളുടെയും ഹേതുവാലുണ്ടായിരുന്ന ബുദ്ധിമുട്ടു അവർണ്ണനീയമാകുന്നു. ഇപ്പോൾ രണ്ടാമത്തെതും വേല തീർന്നു നടപ്പു വരികയാൽ ജനങ്ങളുടെ ബുദ്ധിമുട്ടു അശേഷം നിവൃത്തിയായിരിക്കുന്നു. അതു കച്ചവടവർദ്ധനക്കും കാരണമായി ഭവിച്ചു. അവയുടെ സന്ദർശനമാത്രേണ ജനങ്ങൾക്കുണ്ടാകുന്ന കൌതുകത്തെയും അവയുടെ ഉപയോഗത്തെയും ഇത്രമാത്രമെന്നു പരിഗണിക്കാൻ പാടില്ലാ.
ഏതന്മദ്ധ്യേ മഹാരാജ്ഞി അവർകളുടെ പുത്രനായ ഡ്യൂക്ക് ആഫ്. എഡിൻബറൊ എന്ന രാജകുമാരൻ മദ്രാസിൽ വരുന്നു എന്നും അദ്ദേഹത്തെ കാണുന്നതിനായി അത്രടം കല്പിച്ചെഴുന്നള്ളണമെന്നും ആ ഗവർണ്ണരുടെ ക്ഷണനം ഉണ്ടാകയാൽ മഹാരാജാവു കുംഭമാസത്തിൽ മദ്രാസിൽ എഴുന്നള്ളി. മഹാരാജാവുമായുള്ള സംഭാഷണത്താൽ ആ രാജകുമാരനു വളരെ സന്തോഷമുണ്ടായി. ഇംഗ്ലണ്ടിലെ രാജവം ശജന്മാരായ രാജാക്കന്മാർ ആരെയും ഇവിടത്തെ രാജാക്ക ന്മാർ കാണുകയും സംഭാഷണം ചെയ്യുകയും അതിനുമുമ്പിൽ ഉണ്ടായിട്ടില്ലാ. അതിനാൽ ഇതു ഒരുനവീന സംഭവമാകുന്നു
മിസ്റ്റർ ബാലാർഡ് അവധിക്കു പോകയാൽ കാ -ആം വർഷം മാർച്ചു മാസത്തിൽ മിസ്തർ മിഞ്ചൻ ആക്ടിങ്ങ് റസിഡൻറായി നിയമിക്കപ്പെട്ടു.
ആയാണ്ട് മിഥുനമാസത്തിൽ അത്തംതിരുനാൾ തിരു മനസ്സിലെ തിരുമാടമ്പു നടത്തപ്പെട്ടു. ആയിടക്കു പുത്തൻ കച്ചേരി പണിതീരുകയാൽ ഹാജർ കച്ചേരിയും ഹൈക്കോർ ട്ടും അതിൽ മാറ്റിയിട്ടതുകൂടാതെ പണിക്കുറ തീർന്ന കുഴിത്തുറ പാലവും നടപ്പുവരുത്തി.
-ആമാണ്ടു വൃശ്ചികമാസം ൻ-നു അശ്വതിതിരു നാൾ മാർത്താണ്ഡവർമ്മ മഹാരാജാവു അവതരിച്ചു.
കഴിഞ്ഞാണ്ടിൽ ഖജനാവിൽ കാണപ്പെട്ട പണക്കുറവ് സംഗതിയെപ്പറ്റി നടത്തിയ വിചാരണയാൽ ദിവാൻ