Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചങ്ങനാശ്ശേരി കേരളവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിനെക്കൊണ്ട് വലിയ ആഘോഷത്തുടൻ അവരുടെ പള്ളിക്കെട്ട് കഴിപ്പിച്ചു. ....മാണ്ടിൽ നൂതനമായി കൊല്ലത്തും തിരുവനന്തപുരത്തും രണ്ടു ഡിവിഷൻ ഏർപ്പെടുത്തി. ..ആണ്ടിൽ ഈ രാജ്യത്തിലേക്കു പ്രത്യേകം ഒരു സിവിൽ ഇഞ്ചിനീയരെ നിയമിച്ചു. ....ജനറൽ കല്ലൻ വേലവിട്ടു മാറുകയുംമിസറ്റർ മാൾട്ട്ബി റസിഡന്റായി വരികയും ചെയ്തു. ഈ രാജ്യത്തിലേക്കു വളരെ ഉപകാരങ്ങൾ ചെയ്തിട്ടുള്ള ജനറൽ കല്ലൻ ...വർഷം മരിക്കയാൽ അയാളുടെ ഓർമ്മ ക്കായി മഹാരാജാവു മദ്രാസ് ഹൈസ്കൂളിൽ കല്ലൻസ്കോളർഷിപ്പ് എന്ന നാമധേയത്തോടു ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തി. മദ്രാസ് ഗവർണ്ണരായിരുന്ന ലാർഡ് ഹാരിസിന്റെ വാഗ്ദാനപ്രകാരം മഹാരാജ്ഞിയുടെ സ്നേഹസ്മാരകമാകുന്ന ഒരു വിശേഷ അരക്കെട്ടും ഒരുപൊത്താനും റസിഡന്റു മുഖാന്തരം വരികയാൽ അത്യന്തം ബഹുമാനപുരസ്സരം വലിയ ആഘോഷത്തുടൻ പബ്ലിക്ക് ഡർബാറിൽ അവയെ മഹാരാജാവു സ്വീകരിച്ചു. മഹാരാജ്ഞിയുടെ ഈ പ്രേമത്തിന്റെ ഓർമ്മക്കായി നാഞ്ചനാട്ടിൽ വിക്ടോറിയാഅനന്തമാർത്താണ്ഡൻകാൽവെട്ടിച്ചു. മന്ത്രിവരനായ മാധവരായരുടെ ബുദ്ധിസാമർത്ഥ്യത്താൽ രാജ്യം നല്ല സ്ഥിതിയെ പ്രാപിച്ചുവരുമ്പോൾ കാലസാമാന്യത്താൽ ഈശ്വരഭക്തനായ മഹാരാജാവു ...മാണ്ടു ചിങ്ങമാസം ...നു അനായാസേന ചരമഗതിയെ പ്രാപിച്ചു