Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവനക്കാരുടെ ശമ്പളവും ഉപ്പു പുകയിലയും ഉടമ്പടിക്കാരുടെ പണവും കൊടുത്തുതീർക്കുന്നതിനായി മതിലകത്തുനിന്നും ദിവാന്റെ അപേക്ഷപ്രകാരം ആണ്ടൊന്നിനു നൂറ്റിനു അഞ്ചു പലിശ വീതം അഞ്ചുലക്ഷം രൂപാ കടം വാങ്ങിച്ചു. ഈവകപ്പണം കൊണ്ടു തൽക്കാലം ഉണ്ടായിരുന്ന ആവശ്യങ്ങളെ നിവൃത്തിച്ചു. ഇംഗ്ലീഷ് വർഷം ....ൽ മദ്രാസിൽവെച്ചു നടന്നതായ എക്സിബിഷനു അപ്പഴത്തെ ഗവർണ്ണരായ ലാർഡ് ഹാരീസിന്റെ അപേക്ഷപ്രകാരം അനേകം സാമാനങ്ങളും ഒരു റിപ്പോർട്ടും അയച്ചിരുന്നു. അതിൽ മഹാരാജാവിനു ഒരു സ്വർണ്ണമെഡലും ആവക റിപ്പോർട്ട് തയാറാക്കിയ പോലീസ് ശിരസ്താ ശംകുണ്ണിമേനവനു രണ്ടാന്തരത്തിൽ ഒരു മെഡലും കിട്ടി. ....ൽ ....മാണ്ടത്തെ റിഗുലേഷനാൽ ക്രിമിനൽ കേസുകളുടെ വിചാരണക്കായി നിയമിക്കപ്പെട്ടിരുന്നു സർക്കീട്ടുജഡ്ജികളെ നിറുത്തൽ ചെയ്തു. ഓരോജില്ലയിലും അതിലേക്കായി ബ്രിട്ടീഷ് നടപ്പനുസരിച്ചു ഓരോ സേഷ്യൻ ജഡ്ജിയെ നിയമിച്ചു. ഇപ്പഴത്തെ മഹാരാജാവിന്റെ മാതാവും അപ്പോൾ ആറ്റങ്ങൽ മൂത്തതമ്പുരാനുമായിരുന്ന ലക്ഷ്മീ റാണി മഹാരാജാവിനെ ....മാണ്ടു കന്നിമാസം ..നു മൂലം നാളിൽ പ്രസവിച്ചു. എന്നാൽ കാലസാമാന്യത്താൽ അവർ ആ മാസം ....നു നാടുനീങ്ങുകയാൽ മഹാരാജാവിനും ജനങ്ങൾക്കും ഉണ്ടായ വ്യസനം ദുസ്സഹമായിരുന്നു. രാജവംശത്തിൽ വംശവർദ്ധിനികളായി വേറെ സ്ത്രീകൾ ആരും ഇല്ലാതിരുന്ന ഒരു അവസ്ഥ മുൻ വ്യസനത്തെ ഉദ്ദീപനം ചെയ്തു. എന്നാൽ ജനറൽ കല്ലന്റെ അത്യുത്സാഹമായ പ്രയത്നംകൊണ്ടു മഹാരാജാവിന്റെ അഭീഷ്ടംപോലെ മാവെലി