Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ട ജാതിക്കാരുടെ ഇടയിൽ സംസർഗ്ഗത്തിനുളള അവകാശത്തെപ്പറ്റി വളരെ തർക്കം ഉണ്ടാക്കി. അതിനെപ്പറ്റി ഗവർമ്മേന്റിൽ നിന്നും എഴുതിവരികയാൽ അതിലെ വിചാരണക്കായി ശംകുണ്ണിമേനോനെ ചുമതലപ്പെടുത്തി വിചാരണ കഴിപ്പിച്ചു തീർച്ചപ്പെടുത്തി. അനന്തരം മഹാരാജാവു ....മാണ്ടിൽ ഹിരണ്യഗർഭം നടത്തി. രാജ്യഭാരകാലത്തും ഒരു ജനസംഖ്യകണക്കു എടുക്കപ്പെട്ടു എന്നുവരികിലും അതും അത്ര നിർണ്ണയമുള്ളതായി വിചാരിപ്പാൻ പാടില്ലാ. അതിഗർഹിതമായ അടിമകച്ചവടം ...മാണ്ടിൽ തീരെ നിർത്തപ്പെട്ടു. പാരീസ് എക്സിബിഷനിലേക്കു സാമാനങ്ങൾ ശേഖരിച്ചു അയക്കുന്നതിനു ...മാണ്ടിടക്കു ഉണ്ടായ ഗവർമ്മേന്റു അപേക്ഷ അനുസരിച്ചു ഒരു കമ്മറ്റി ഏർപ്പെടുത്തി സാധനങ്ങൾ ശേഖരിച്ചു അയക്കുകയും അവ അവിടെ പ്രശംസിക്കപ്പെടുകയും ചെയ്തു.

ഈ സന്ദർഭത്തിൽ....ൽ മുതലെടുപ്പിന്റെ കുറവിനേയും ചിലവിന്റെ ആധിക്യത്തേയും പത്രമുഖേനയും മറ്റും അപ്പഴത്തെ ഗവർണ്ണർ ജനറൽ അവർകളായ ലാർഡ് ഡൽഹൗസി അറിഞ്ഞു വേണ്ട ഏർപ്പാടുകൾ ചെയ്തു രാജ്യസ്ഥിതിയെ പരിഷ്കരിക്കേണ്ടതായ ആവശ്യകതയെ മഹാരാജാവിനെ തെര്യപ്പെടുത്തണമെന്നു മദ്രാസ് ഗവർണ്ണരായ ലാർഡ് ഹരിസിനു എഴുതി അയക്കയാൽ അവിടെനിന്നും അതനുസരിച്ചു നിഷ്കർഷയാൽ എഴുതിവന്നു. ഇതിനെപ്പറ്റി മഹാരാജാവു ഇളയരാജാവുമായി ആലോചിച്ചു ദിവാൻ മുതലായ ചില പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാരെ ഒരു കമ്മറ്റിയായി ഏർപ്പെടുത്തി അതിലെ അ