അകാലമൃതിയെ പ്രാപിച്ചു എന്നൊരു ജനശ്രുതിയുണ്ടായി കണ്ടൻ മേനവന്റെ മരണത്തിനും ഒരു കൊല്ലത്തിനു മുമ്പിൽ മഹാരാജാവു പല മാതിരിയായ .... സാധനങ്ങൾക്കുണ്ടായിരുന്ന തീരുവ നിർത്തൽ ചെയ്തു അത് വ്യാപാര വർദ്ധനക്കു ഒരു മുഖ്യ കാരണമായി ഭവിച്ചു. നാഗർകോവിലിൽ ഒരു പ്രൈവറ്റു പള്ളിക്കൂടം ഏർപ്പെടുത്തി നടത്തിവന്നിരുന്ന മിസ്റ്റർ റാബട്ടിനെ...ൽ വരുത്തി തിരുവനന്തപുരത്തു ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ഇടുവിച്ചു അയാൾക്കു സർക്കാരിൽ നിന്നു ... രൂപാ ഗ്രാന്റ് കൊടുത്തു വന്നിരുന്നു .അതിനെ സർക്കാരിൽ ചേർത്തു അയാൾക്കു രൂപാ ശമ്പളവും ധർമ്മപള്ളിക്കൂടം എന്ന പേരും കൊടുത്തു. ഈ വിധമാകുന്നു തിരുവനന്തപുരത്തു ആദ്യമായി ഇംഗ്ലീഷ് പള്ളിക്കൂടം ഉത്ഭവിച്ചതു. എന്നാൽ റസിഡന്റായി വന്ന തൽക്കാലം കർണ്ണലും പിന്നീടു ജനറലുമായ മിസ്റ്റർ പ്രെസ് രുടെ ഉത്സാഹത്താൽ ഈ പള്ളിക്കൂടം വർദ്ധിച്ചതു കൂടാതെയും ചില ഡിസ്ട്രിക്ട് പള്ളിക്കൂടങ്ങളും ഏർപ്പെടുത്തപ്പെട്ടു.... .മാണ്ടു ...തുലാമാസം...നു ഉത്രാടം തിരുനാളിനെ രുഗ്മിണി റാണി പ്രസവിച്ചു മഹാരാജാവിനു ജ്യോതിശ്ശാസ്ത്രത്തിൽ ഉള്ള നൈപുണ്യം കൊണ്ടു അവിടുന്നു ..... ആലപ്പുഴക്കു എഴുന്നെള്ളിയപ്പോൾ ആ ശാസ്ത്രത്തിൽ സമർത്ഥനും കച്ചവടം വക ഏജന്റുമായിരുന്ന മിസ്റ്റർ കാൽഡിക്കട്ടിന്റെ തത്സംബന്ധമായ ചില യന്ത്രങ്ങളെ കാണുകയാൽ ഹിന്ദു ശാസ്ത്രത്തിനും ഇംഗ്ലീഷ് ശാസ്ത്രത്തിനും തമ്മിലുള്ള യോജിപ്പറഞ്ഞും അയാൾ പറഞ്ഞതുകൊണ്ടു തിരുവനന്തപുരത്തു ഒരു നക്ഷത്രബങ്കളാവ് പണികഴിപ്പിച്ചു. ....ൽ അയാളുടെ സ്വന്തം യന്ത്രങ്ങളെക്കൊണ്ടു വേല
താൾ:തിരുവിതാംകൂർചരിത്രം.pdf/183
ദൃശ്യരൂപം