Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്ബരായരെ ദിവാൻ വേലക്കു നിയമിക്കണമെന്ന ശിപാർശ ചെയ്തു എന്നുവരികിലും ആ സമയങ്ങളിലും മൂപ്പുകിട്ടിയശേഷവും ആ അഭിപ്രായം പാർവതീറാണിയുടെയും റസിഡൻ്റിൻ്റെയും പിതാവിന്റെയും വിരോധത്താൽ ഉടൻ സാധിച്ചില്ലാ. ഈ വിധം തർക്കപ്പെട്ടിരുന്ന സമയം ...-ൽ കർണ്ണൽ മാറിസൺ വേലവിട്ടുപോകയും പകരം ആക്ടിംഗായി ലഫ്ടനെൻ്റു കർണ്ണൽ ഗാഡോഗൺ റസിഡൻ്റായി വരികയും ചെയ്കയാൽ വെങ്കിട്ടരായർ വേല രാജി കൊടുത്തു. ഈ സന്ദർഭത്തിൽ ...മാണ്ടു ധനുമാസം ...നു ഇപ്പഴത്തെ മഹാരാജാവിന്റെ മാതാവായ ലക്ഷ്മീറാണി പൂരാടം തിരുനാളിനെ, രുഗ്മിണിറാണി പ്രസവിച്ചു. അനന്തരം മഹാരാജാവു സ്വാഭിപ്രായപ്രകാരം സുബ്ബരായരെ ദിവാൻ വേലക്കും സ്വദേശിയും ഹജൂർജഡ്ജിയും ആയിരുന്ന കൊച്ചുശങ്കരപ്പിള്ളയെ ദിവാൻ പേഷ്കാർ വേലക്കും നിയമിച്ചതോടുകൂടി മറ്റുപല ഭേദഗതികളും ചെയ്തു. വളരെക്കാലമായി കൊല്ലത്തിരുന്ന ഹജൂർ കച്ചേരി മുതലായവയെ തിരുവനന്തപുരത്തു കോട്ടക്കകത്തു മാറ്റിയിടുവിച്ചു. ഈ ദിവാനിജി വെങ്കിട്ടരായരെക്കാലും നല്ലപേർ സമ്പാദിക്കണമെന്നും രാജ്യത്തെ മാഡൽസ്റ്റേറ്റു (അല്ലെങ്കിൽ) മാതൃകരാജ്യം എന്നപേരിനു യോഗ്യമാക്കി ചെയ്യണമെന്നും വളരെ ആഗ്രഹം ജനിക്കയാൽ തദർത്ഥം കഴിയുന്നതും ശ്ര മിച്ച ഓരോ നവീന ഏർപ്പാടുകൾ ചെയ്കയും അവയെ മഹാരാജാവു യാതൊരുവിരോധവും കൂടാതെ അനുവദിക്കയും ചെയ്തു. തന്നിമിത്തം സകല ജീവനക്കാക്കും ദിവാൻജിയെക്കുറിച്ചു ബഹുമാനവും ഭയവും ഉണ്ടായിരുന്നു. ഈ രണ്ടുവർഷത്തിനകം രാജ്യത്തിൽ സ്വല്പമായിരുന്ന ചില്ലറ അഴിമതികളെ തീരെ നിർത്തൽ ചെയ്തു. നേരിട്ടു സകല ഡിപ്പാർട്ട്മെന്റുകളിലേയും റിപ്പോർട്ട്കൾ ദിവസേന