ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി ഒരു ചർച്ചമിഷനരി സംഘം ഏപ്പെടുത്തുന്നതിനു അനുവദിച്ചു അവിടെ അവർ എപ്പെടുത്തിയ ഒരു കാളേജിനു - രൂപാ സാഹായികധനവും കൊടുത്തു. മുൻരാജ്ഞിയുടെ കാലത്തു ഏർപ്പെടുത്തപ്പെട്ടിരുന്ന നായർ പട്ടാളത്തിൻറ സംഖ്യയെ ഗവർമ്മേന്റിന്റെ അനുവാദപ്രകാരം -ൽ കൂടുതൽ ചെയ്തു. വേലുത്തമ്പിയുടെ കാലത്തുണ്ടായ ലഹളയുടെശേഷം നിന്നിരുന്ന ആചാരവെടി വയ്ക്കുന്നതിനായി നാലു ഭീരങ്കികളും വരുത്തി. പത്മനാഭപുരം, തിരുവനന്തപുരം, മാവേലിക്കര, കൊല്ലം, പരവൂർ, എന്നീസ്ഥലങ്ങളിൽ കൂടകൂടെമാറി ഇടപ്പെട്ടിരുന്ന കമ്മട്ടം സ്ഥിരമായി തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ടു.

ലക്ഷ്മിറാണിയുടെ കാലത്തു ആലോചിച്ചു ഏർപ്പാടു ചെയ്യപ്പെട്ടിരുന്ന ഗോവസൂരിപ്രയോഗം രം റാണി മഹാരാജാവിൻ രാജ്യഭാരകാലത്തു നടപ്പു വന്നു. -ൽ കർണ്ണൽ ന്യൂവല്ലിനുപകരം കാർണ്ണൽ മാറിസൺ റസിഡന്റായി വന്നു.

  • -മാണ്ടു മിഥുനമാസം -നു രുഗ്മിണിറാണിഉത്രംതിരുനാൾ മഹാരാജാവിനെ പ്രസവിച്ചു.

രം രാജ്ഞിയുടെ കാലത്തുണ്ടായിട്ടുള്ള ഗുണകരമായ ചട്ടങ്ങളിൽ i ഹിന്ദു മതസംബന്ധമായ അടിയന്തിരങ്ങൾ സിരിയൻസ് ചെയ്തു വന്നിരുന്ന ഊഴിയം നിർത്തൽ ചെയ്തതും ii ക്രിസ്തുമതക്കാരായ ജീവനക്കാർക്കു ഞായറാഴ്ചദിവസം കഴിവുകൊടുത്തതും iii പ്രമാണങ്ങൾക്കു അച്ചടിഓല ഏപ്പെടുത്തിയതും. iv ശൂദ്രർക്കു സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും ചെയ്യപ്പെട്ട ആഭരണങ്ങൾ ധരിക്കുന്നതിനുള്ള തടസ്ഥത്തെ നിവാരണം ചെയ്തതും v ചെട്ടികൾ മുതലായ ദേവസ്വം കുടിയാനവന്മാർക്കു തലവരി നിർത്തൽ ചെയ്തതും, vi കാപ്പികൃഷി നടപ്പാക്കിയതും vii സർക്കാർ ജീവനക്കാർക്കു കക്ഷികളുമായുള്ള ഇടപാടിനെ വിരോധിച്ചതും മറ്റും വളരെ ശ്ലാഘനീയങ്ങളാകുന്നു.

* പാച്ചുമുത്തരിന്റെ ചരിത്രം