അവർ കലഹത്തിനായി വേണ്ടത്നങ്ങൾ ചെയ്തുവരുന്നതു കൂടാതെയും തിരുവിതാംകൂർ സൈന്യം റസിഡന്റിനെ വധിക്കാൻ ശ്രമിക്കയും കൊല്ലത്തു താമസിക്കുന്ന തങ്ങളുടെ പട്ടാളത്തോടു യുദ്ധം ചെയ്യുകയും ചെയ്തതിനെപ്പറ്റി താൻ വളരെ ആശ്ചര്യപ്പെടുന്നു എന്നും എന്നാൽ രം വിധം അഭൂതപൂർവങ്ങളായ കൃത്യങ്ങൾ ദിവാന്റെ ദുർബോധനയിന്മേൽ നടന്നിട്ടുള്ളതായി വിശ്വസിക്കുന്നു എന്നും ദിവാൻ കമ്പനിക്കാരുടെ രാജ്യത്തിലും കലഹത്തിനായി ജനങ്ങളെ ഉത്സാഹിപ്പിക്കുന്നതായി താൻ അറിയുന്നു എന്നും അതിനാൽ ദിവാന്റെ ദുരുദ്ദേശ്യങ്ങളെ വിഫലപ്പെടുത്തി രാജ്യത്തിൽ സമാധാനത്തെയും മഹാരാജാവിന്റെ അധികാരത്തെയും സ്ഥാപിക്കുന്നതിനും ദുഷ്ടനായ ദിവാന്റെ ശക്തിയെ ഇല്ലായ്മ ചെയ്യുന്നതിനും ആയിട്ടുമാത്രം താൻ വലിയ സൈന്യത്തെ അയക്കുന്നു എന്നും അതുകൊണ്ടു ജനങ്ങൾ മറ്റൊന്നും വിചാരിച്ചു പോകരുതെന്നും രം ഉദ്ദേശ്യങ്ങളെ നടത്തിക്കുന്നതിൽ അവർക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നും സൈന്യങ്ങൾ ക്രമമായി നടക്കുന്നതിനു പ്രത്യേകം ഉത്തരവുകൊടുത്തിട്ടുണ്ടെന്നും മറ്റുമായിരുന്നു.
ആ ഉത്തരവിൻ പ്രകാരം ഒരു വലിയ സൈന്യം ഹാണറബിൾ സെന്റു ലഡ്ജരുടെ വരുതിയിൽ ആരുവാമൊഴി കോട്ടക്കു പുറത്തു -ആം വർഷം ഫെബ്രുവരിമാസം -നു എത്തിയവുടൻ തന്റെ സൈന്യത്തെ ഉത്സാ ഹിപ്പിച്ചു അവിടെ താമസിച്ചിരുന്ന ദളവാ വിരോധം നിഷ്ഫലമെന്നു കാണുകയാൽ വേഗം തിരുവനന്തപുരത്തു എത്തി മഹാരാജാവിനോടു ബ്രിട്ടീഷ് ഗവർമെന്റുകാർ ചോദിക്കുന്ന സമയം സകല വീഴ്ചകളേയും തന്റെമേൽ ചുമത്തുന്നതിനു അറിയിച്ചു വെച്ചു സ്വദേശാഭിമാനിയും രാജഭക്തി യുള്ളവനും തന്റെ പ്രവൃത്തി കുറ്റകരവും അനീതിയുമാണെന്നും ബോധ്യമുള്ളവനുമായ തമ്പി അപമാനത്തെ കരുതികാ