Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിനാൽ മഹാരാജാവു വേലയിൽ ജാഗ്രതയും തനിക്കു വിശ്വാസമുള്ള ദിവാൻ വേലുത്തമ്പിയെ മാറ്റണമെന്നു റസിഡന്റ് അനാവശ്യമായി നിബന്ധിക്കുന്നു എന്നും അതിനു അവിടെത്തേക്കു തീരെ സമ്മതമില്ലെന്നും കപ്പത്തിലുള്ള കുടിശ്ശിക തീർക്കാത്തതു പണത്തിനുള്ള ബുദ്ധിമുട്ടി നാലാണെന്നും എന്നാൽ അതിൽ ഒരുഭാഗമെങ്കിലും തീർക്കുന്നതിനു വേണ്ട മാർഗം ആലോചിച്ചിരിക്കുന്നു എന്നും മിസ്റ്റർമക്കാളിക്കു പകരം വേറെ ആളെ നിശ്ചയിച്ചുതരണമെന്നും മദ്രാസ് ഗവൺമെന്റിലേക്കു എഴുതിഅയച്ചു. അനന്തരം താമസിയാതെ തന്റെ സ്വന്തം ആഭരണങ്ങളെ പണയംവെച്ചു കുറെ ദ്രവം കടം മേടിച്ചു ആയതും ആ വിവരത്തിനു ഒരു തിരുവെഴുത്തും അയച്ചു. അതിനാൽ ഗവൺമെന്റിൽ നിന്നും അത്ര ഞെരുക്കാൻ ആവശ്യമില്ലെന്ന ഒരു ഉത്തരവും ഉണ്ടായെങ്കിലും പണം അടയ്ക്കാൻ അധികം താമസിക്കയാൽ വീണ്ടും റസിഡന്റ് ദിവാനെ ഉപദ്രവിച്ചുതുടങ്ങി. തനിമിത്തം നിർബന്ധിച്ചു എഴുതപ്പെട്ട പുതിയ ഉടമ്പടി അസഹനീയമാണെന്നും ദിവാൻ കഴിയുന്നതുപോലെ ശ്രമിച്ചിട്ടും റസിഡന്റിന്റെ അനാവശ്യ പ്രവേശനത്താൽ കായ്യനടുപ്പിനു വിഘ്നംഭവിക്കുന്നു എന്നും അതിനാൽ അയാളെ മാറ്റിത്തരണമെന്നും മഹാരാജാവു പുനശ്ച എഴുതി അയച്ചു. രംവിധം കൂടെക്കൂടെയുള്ള പരാതികളെ അറിഞ്ഞു റെസിഡന്റു തീച്ചയായി ദിവാനെ മാറ്റണമെന്നും പറഞ്ഞു.

മഹാരാജാവിന്റെ ധൈയ്യക്കുറവുനിമിത്തം സിദ്ധാന്തിയായ മിസ്റ്റർ മക്കാളിയുമായുള്ള പിണക്കത്തിൽനിന്നും പിൻമാറുകയും കായ്യാടികൾ അവർ തമ്മിൽ പറഞ്ഞുതീർത്തുക്കൊള്ളൂന്നതിനായി ദിവാനെ ഉപേക്ഷിക്കയും ചെയ്തു.

ഇത്യാദികാരണങ്ങളാൽ റെസിഡന്റിന്റെനേർക്കു ബദ്ധവൈരമുണ്ടായി പകരം ചെയ്യാൻ ഒരുങ്ങിയിരുന്ന ദളവാ