Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിനു പടിഞ്ഞാറു വശത്തുള്ള രാജ്യം ഏതോകാരണവശാൽ സമുദ്രത്തിൽ മഗ്നമായി പ്പോയി.എന്നാൽ അങ്ങനെ സംഭവിച്ചത് സാഗര പുത്രമാർ ഭൂമിയെ ഖനനം ചെയ്ത മൂലമെന്നു പൌരാണികരും പ്രകൃത്യാ സംഭവിക്കുന്ന ഭൂകമ്പം മുതലാ ഇവയാൽ ആയിരിക്കണമെന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്മാരും പറയുന്നു. സമുദ്രമഗ്നമായ രം ഭൂഖണ്ഡത്തിന്റെ ഉദ്ധാരണത്തിലും മേംവിധം അഭിപ്രായഭേദങ്ങൾ കാണുന്നു. ഗോകർണംമുതലായ പ്രസിദ്ധ ക്ഷേത്രങ്ങൾ സാഗര മഗ്നങ്ങളായി ഭവിച്ചസമയം തദ്വാസികളായ മഹർഷികളുടെ അപേക്ഷ അനുസരിച്ചു പരശുരാമൻ ഗോകർണത്തെത്തി. അവിടെനിന്നും തന്റെ പരശു എന്ന ആയുധത്തെ ദക്ഷിണാഭിമുഖമായി എറിഞ്ഞതായും ആയതു കന്യാകുമാരിക്കു സമീപം ചെന്നുപതിക്കയാൽ അത്രത്തോളം സമുദ്രം പിൻവാങ്ങിയതായും ഒരുപക്ഷവും, മറ്റൊരുപക്ഷം താൻ ചെയ്തവീരഹത്യാദി പാപനിവൃത്തിക്കായി, ഭൂമി ആസകലം ബ്രാഹ്മണർക്ക് ദാനം ചെയ്യപ്പെടുകകാരണം, തന്റെ വാസത്തിനായികൊണ്ട് വരുണൻ പക്കൽ നിന്നും ഗോകർണം മുതൽ കന്യാകുമാരിവരെ സഹ്യചലത്തിനു പശ്ചിമ ഭാഗത്തുള്ള ആരംഭൂമിയെ സ്വീകരിച്ച് എന്നും മറ്റുമാ എങ്ങനെ ആയാലും ഉയർത്തപ്പെട്ട ആൾ പാർ പ്പില്ലാതെ കിടന്നിരുന്ന ഭൂമിയിൽ പരശുരാമൻ സമീപദേശങ്ങളിൽനിന്നും ബ്രാഹ്മണർ, മുതലായവരെക്കൊണ്ടുവന്നു പാർപ്പിക്കയും അവർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതിരിക്കുന്നതിനായി, പൂർവശിഖ മുതലായ പലനൂതന നിയമങ്ങളും, കാലക്ഷേപമാർഗ്ഗങ്ങളും അവ കല്പിച്ചതു കൂടാതെ, രാജ്യരക്ഷക്കായി ഓരോസ്ഥലങ്ങളിൽ ക്ഷത്രിയ രാജാക്കന്മാരെക്കൊണ്ടുവന്നു വാഴിച്ചു അവർക്കു ദേശങ്ങൾ വിട്ടുകൊടുക്കയും ചെയ്തു ഇപ്രകാരമാകുന്നു തളിപ്പറമ്പ് കോഴിക്കോട്