ഉള്ളടക്കത്തിലേക്ക് പോവുക

താൾ:തിരുവിതാംകൂർചരിത്രം.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവളുടെ പക്കൽ നിന്നും രം വിധം തനിക്ക് അപകീർത്തികരമായ ഒരു പ്രവൃത്തി ഉണ്ടാകുമെന്നു താൻ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു എന്നു ദേഷ്യത്തോടു പറകയും അവളുടെ മുമ്പിൽ വച്ചു അപ്രകാരം നടത്തികൊടുത്ത അധികാരത്തിൽ പിള്ളയുടെ വിരലുകളെ ഉളികൊണ്ടു ഛേദിപ്പിക്കയും അയാളെ ജീവനത്തിൽ നിന്നും മാറ്റുകയും ചെയ്തു. *ആ ആണ്ടു മേടമാസത്തിൽ ഉത്രട്ടാതി നാളിൽ ആറ്റങ്ങൽ മൂത്തതമ്പുരാട്ടി പാർവതിറാണിയെ പ്രസവിച്ചു.

ഓരോ ഡിപ്പാട്ട്മെന്റിൽ നിന്നും ചില ജീവനക്കാരോടും കൂടി രം ദളവാ സദാ സർക്കീട്ടായി സഞ്ചരിച്ചിരുന്നു. ഇദ്ദേഹം ആവലാധി കിട്ടുന്ന സ്ഥലത്തുവച്ചു തീർപ്പ് പറകയും ശിക്ഷ നടത്തിക്കയും ചെയ്തുവന്നിരുന്നു. വേലുത്തമ്പിയുടെ ഏതാദൃശമായ കഠിനപ്രവൃത്തികൾകൊണ്ടു സകല സർക്കാർ ജീവനക്കാരും അദ്ദേഹത്തിന്റെ ഉന്നതിപ്രാപ്തിക്കു സഹായികളായിരുന്ന സമ്പ്രതിപ്പിള്ള മുതലായവരും മുഷിഞ്ഞു ദളവാ ആലപ്പുഴ താമസിച്ചിരുന്ന സമയം -ൽ രണ്ടു നീട്ടുകൾ എഴുതി മഹാരാജാവിനെക്കൊണ്ടു തുല്യം ചാർത്തിച്ചു. അവയിൽ ഒന്ന് ദളവായെ ഉടൻ പിടിച്ചു വധിക്കുന്നതിനും മറെറാന്നു നീലകണ്ഠൻ ചെൺപക രാമൻ എന്ന ആളിനെ ആ വേല നിയമിച്ചും ആയിരുന്നു. എന്നാൽ രം ഉദ്യോഗസ്ഥൻ -ൽ കർണ്ണൽ മക്കാളി റസിഡണ്ടായി വന്ന നാൾമുതൽ സകല മുഖ്യകാര്യങ്ങളിലും അയാളുമായി ആലോചിച്ചു വന്നിരുന്നതു കൂടാതെയും റസിഡൻഡിന്റെ കാർയസ്ഥനായി കൊട്ടാരത്തിൽ നിയമിക്കപ്പെട്ടിരുന്ന രാമലിംഗമുതലിയാരുടെ സഖ്യവും സമ്പാദിച്ചിരുന്നു. അതു രം സന്ദഭത്തിൽ വളരെ ഉപയുക്തമായി ഭവിച്ചു.

എങ്ങനെയെന്നാൽ തന്റെ പ്രാണഹാനിക്കായി

* പാച്ചുമുത്തതിന്റെ ചരിത്രം