Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്തിക്കു അധികരിച്ചതായുള്ള ഒരു വലിയ ഓഹരി മഹാരാജാവു കൊടുക്കണമെന്നു മദ്രാസ് ഗവർമ്മേന്റിൽ നിന്നും നിർബന്ധിക്കയാൽ, മഹാരാജാവു അധികം സന്താപയുക്തനായി ഭവിച്ചു. ഇപ്രകാരം കമ്പനിക്കാർ ചെയ്യുമെന്ന് അവിടുന്നു അശേഷം വിചാരിച്ചിട്ടില്ലാ, എങ്കിലും തൽക്കാലം അതിനെപ്പറ്റി വാദിക്കുന്നതു യുക്തമല്ലെന്നു വിചാരിച്ചു ഒരു വിധത്തിൽ ഏഴുലക്ഷം രൂപാ കൊടുത്തു. അപ്പഴത്തെ മദ്രാസ് ഗവർണ്ണരായ സർ ചാറൽസ് ഓക്ലി അതുകൊണ്ടു തൃപതനാകാതെ ആണ്ടു തോറും പത്തു ലക്ഷം രൂപാ വീതം കൊടുക്കണമെന്നു ചോദിച്ചു. അതു അധികം ശ്രമമാണെന്നും മറ്റും അയച്ച സമാധാനം സ്വീകരിക്കാതെ ടിപ്പുവുമായുള്ള യുദ്ധം മഹാരാജാവിന്റെ മാനത്തിന്റെയും രാജ്യത്തിന്റെയും രക്ഷക്കായി ചെയ്യപ്പെട്ടതാണെന്നും അതിൽ കമ്പനിക്കാരുടെ വക മുതലെടുപ്പിൽ മിക്കഭാഗവും ചിലവായിരിക്കുമെന്നു എന്നും മറ്റും ഗവർണ്ണർ മറുപടി അയച്ചു. വീണ്ടും മഹാരാജാവു, ദിവാനോടു ചട്ടംകെട്ടി, വല്ല വിധത്തിലും ഏഴുലക്ഷം രൂപാ കൊടുപ്പിച്ചു. പുനഞ്ച യുദ്ധം ആരംഭിച്ച നാൾ മുതൽ ശരിയായി ആണ്ടൊന്നിനു പത്തുലക്ഷം രൂപ വീതം അതിന്റെ അവസാനകാലംവരെ കൊടുക്കണമെന്നു ആ ഗവർണ്ണർ എഴുതിഅയച്ചു. ആ സമയം മഹാരാജാവിനുണ്ടായവ്യസനം അപരിചേദ്യമാകുന്നു എന്നുള്ളതു അവിടുന്നു ആ സ്ഥിതിയിൽ സ്ഥലത്തു ഹാജരില്ലാതിരുന്ന ദിവാന് എഴുതിഅയച്ചതിരുവെഴുത്തിനാൽ നിർണ്ണയിക്കപ്പെടുന്നതാണു യുദ്ധചിലവു കൊടുക്കുന്നതിനു ഞാൻ ഒരു വിധത്തിലും ബാധ്യപ്പെട്ടവനല്ല. എന്നിട്ടും കമ്പനിക്കാർ പണത്തിനായി എന്നെ ഞെരുക്കുന്നു. ഞാൻ കടം മേടിച്ച് -ലക്ഷം രൂപാ കൊടുത്തിരിക്കുന്നു. ഇനിയും അവർ പണം ചോദിക്കുന്നു. എന്റെ മുൻ കടങ്ങൾ വീട്ടാതെ കിടക്കുന്നു. ഞാൻ ചെയ്യരുതാത്തതിനെയും ചെയ്തു പണം ഉണ്ടാക്കി. ഇതിനുമുൻപിൽ ഇങ്ങനെ ഒരു മനഃക്ലേശവും കഷ്ടതയും എനി