- ാമാണ്ടു ധനുമാസം -നു സുൽത്താൻ തിരുവിതാംകൂറിന്റെ വടക്കെ അതൃത്തിയിൽ നിന്നും രം മയിൽ അകലെ സേനാനിവേശം ചെയ്തു. പീരങ്കിനിരകൾ ഉണ്ടാക്കിക്കുവാൻ ആരംഭിച്ചു. തന്റെ വരവിനെ അറിയിക്കുന്നതിനായി സുൽത്താൻ സ്വസൈന്യങ്ങളോട്, തിരുവിതാംകൂർ പ്രാകാരത്തിന്റെ പുരോഭാഗത്തിൽ അണിയിടുന്നതിനു ആജ്ഞാപിച്ചു. -നു രാത്രി സുൽത്താന്റെ സൈന്യം പ്രകാരത്തിൽ ഒരു മാർഗ്ഗമുണ്ടാക്കി അകത്തു പ്രവേശിക്കാൻ യത്നിച്ചു. എന്നാൽ ആ ശ്രമം പറവൂർ പട്ടാളത്താൽ വിചലമാക്കിയി തീർക്കപ്പെട്ടു. പിറ്റേ ദിവസം പ്രഭാതമായപ്പോൾ ടിപ്പു വല്ലവിധേനയും കൊത്തളങ്ങൾ മിക്കതും സ്വാധീനപ്പെടുത്തി. ടിപ്പു കോട്ടയുടെ പ്രധാനദ്വാരത്തിലോട്ടുനടന്നു തിരുവിതാംകൂർ സൈന്യം ബലമായി നിരോധിക്കയാൽ കൂടുതൽ സൈന്യം വരുത്തണമെന്ന വിചാരിച്ചിരിക്കുന്ന സമയം കൊത്തളത്തിന്റെ ഒരുമൂലയിൽ ഇരുന്നിരുന്ന തിരുവിതാംകൂർ സൈന്യത്തിൽ ഇരുപതു പേരു ടിപ്പുവിന്റെ സൈന്യത്തിൽ ഒരുവശത്തെ ആക്രമിക്കുകയും സേനാനായകനെ കൊല്ലുകയും ചെയ്യുകയാൽ ആ സൈന്യം മുഴുവനും കുഴപ്പത്തിലാകുകയും ഇതു മറ്റുള്ള സൈന്യത്തെയും വ്യാപിക്കയും, സഹായത്തിനായി വന്ന സേനകളെ തിരുവിതാംകോട്ടുകാർ ഓട്ടിക്കയും മുമ്പിലുള്ളവരുടെ ഗതിയറിയാതെ പിന്നാലെ ഉള്ള സൈന്യം സംഭ്രമിച്ചു അവരെ തളളിയിടുകയും അവർ കിടങ്ങിൽ വീണു മരിക്കയും മൃതദേഹം കൊണ്ടു കിടങ്ങു നിറയുകയും രംലഹളയിൽ സുൽത്താൻ മേനാവിൽ നിന്നും മറിഞ്ഞു കിടങ്ങിൽ വിഴുകയും ചെയ്തു. രം വിധം ടിപ്പുവിനാൽ ആദ്യം കൊണ്ടുവരപ്പെട്ട സൈന്യം ഒട്ടുമുക്കാലും നാശത്തെ പ്രാപിച്ചു. ഇതിൽ സുൽത്താൻ മരിച്ചില്ലെന്നുവരികിലും വിഴ്ചയാൽ ഉണ്ടായ ഹേമം നിമിത്തം അയാൾക്കു പംഗുത്വം ഭവിച്ചു.
താൾ:തിരുവിതാംകൂർചരിത്രം.pdf/105
ദൃശ്യരൂപം