Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേണ്ട മാൎഗ്ഗങ്ങളെ ആലോചിക്കുന്നതിനായി കേശവപിള്ള ദിവാനെ കൊച്ചിയിലേക്ക് അയച്ചു. തിരുവിതാംകൂറി ന്റെ വടക്കെ അതിർത്തിയിൽ ഡച്ചുകാരുടെ വകയായി ആയികോട്ട എന്നും കൊടുങ്ങല്ലൂർ എന്നും രണ്ടുസ്ഥലങ്ങൾ ഉണ്ടായിരുന്നു. വടക്ക് അതിർത്തിയിൽ കോട്ട, കൊത്തളങ്ങൾ തീൎന്നതിൽപിന്നെ ശത്രുകളുടെ ആക്രമത്തെ തടുക്കുന്നതിനു ഈ രണ്ടു സ്ഥലങ്ങളിലും അത്യന്തം ഉപയുക്തങ്ങളായി ഭവിക്കും, എന്നു കണ്ടു മഹാരാജാവു അവയെ വാങ്ങിക്കുന്നതിനു രണ്ടു വൎഷകാലമായി ശ്രമിച്ചുവരികയായിരുന്നു. മദ്രാസ് ഗവൎമ്മേൻ്റുമായി ൟ


രം ഇടഉണ്ടായ ഉട പടിയിൽ തിരുവിതാംകൂറിൽ താമസിക്കുന്ന കമ്പനിവക സൈന്യം തിരുവിതാംകോട്ടു ദേശങ്ങളെ രക്ഷിക്കുന്നതി മാത്രം ഉപയോഗപ്പെടുമെന്നു സ്പഷ്ടമായിരുന്നു. അതി നാൽ ഡച്ചുകാരുടെ വകയായ മേൽ പറഞ്ഞ സ്ഥലങ്ങളെ ടിപ്പു, സ്വാധീനപ്പെടുത്തി, അതുവഴി തിരുവിതാംകൂറിൽ പ്ര വേശിക്കുന്നതായാൽ ആ സമയം അതിനെ നിരോധിക്കു ന്നതിൽ, കമ്പനിവക സൈന്യം ഉപയോഗപ്പെടുന്നതല്ലെന്നു വിചാരിച്ചും ടിപ്പു ആ സ്ഥലങ്ങളെ വിലക്കുവാങ്ങി ക്കാൻ ആലോചിക്കുന്നു എന്നറിഞ്ഞും മഹാരാജാവു മുൻ കരുതലായി ആ കോട്ടകളെ വാങ്ങിക്കുന്നതിനു. ദിവാൻ കേശവപിള്ളയോടു കല്പിച്ചു. ഇങ്ങനെ വിലക്കു വാങ്ങി ക്കുന്നതിൽ, തിരുമനസ്സിലെ ഉദ്ദേശ്യം കമ്പനിക നങ്ങളെ രാജ്യരക്ഷക്കായി അവയിൽ താമസിപ്പിക്കാമെന്നാ യിരുന്നു. കാൻ വർഷം ജൂലായി മാസം ഡച്ചു ഗവർണ്ണരായ മിസ്റ്റർ എയിൻജൽ ബക്കിനാൽ,ക്രയശാസനം ദിവാൻ കേശവപിള്ളയുടെ എഴുതപ്പെട്ടു അതിലെവിലയർത്ഥമായ മൂന്നുലക്ഷംരൂപായും പലതവണയായി കൊടുത്തുകൊള്ളാമെന്നും ഇവിടുന്നും പറഞ്ഞതിനെ അവർ അനുസരിച്ചു. ആദ്യത്തെ തവണപ്പണം കമ്പോൾ വസ്തു കൈവശം വിട്ടു കൊടുത്തു കൊള്ളാമെന്ന്