താൾ:തപ്തഹൃദയം.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ആരെടാ, നീയാരെന്റെ
 മുന്നിലിപ്പഴഞ്ചാക്കിൽ-
ക്കേറിവന്നിക്കോർട്ടിന്റെ
 മാനത്തെക്കെടുപ്പവൻ?
ധാർഷ്‌ട്യമിമ്മട്ടെന്നോടു
 കാട്ടിടും നിന്മേലിതാ
കോർട്ടലക്ഷ്യമെന്നുള്ള
 കുറ്റം ഞാൻ ചുമത്തുന്നു.

III


വല്ലതും സമാധാന-
 മുണ്ടെങ്കിൽക്കേൾക്കട്ടെ; നീ,
യല്ലെങ്കിൽത്തിരിച്ചു നിൻ
 വീട്ടിിന്നെത്തിക്കൂടാ."
ഓതിനാൻ നാലഞ്ചാറു
 നിശ്വസിച്ചിതിന്നവൻ;
നീതിതൻ ദണ്ഡേന്തുന്ന
 നേതാവേ ! നമസ്കാരം
ഇന്നത്തെപ്പഞ്ഞപ്പാടു
 കേട്ടറിഞ്ഞിട്ടില്ലങ്ങു;
നിർണ്ണയം പാലാഴിയാ-
 ണീയൂഴിയങ്ങേയ്ക്കിനുന്നും.
ഇക്കണക്കല്ലെങ്കില-
 ങ്ങെന്തിനിന്നാർപ്പൂ, കാള
ര്കതമാം വസ്ത്രം കണ്ടാൽ
 മുക്രയിട്ടോയും പോലെ?
ആവട്ടെ; നീണാൾ ഭവാൻ
 സമ്പത്തിൻ മദത്തിനാ-
ലാവതും സാധുക്കളെ
 ദ്രോഹിച്ചു ജീവിച്ചാലും.
കോർട്ടലക്ഷ്യമല്ലെങ്കിൽ
 വേറിട്ടൊന്നാട്ടേ കുറ്റം;
വീട്ടിലേക്കയ്ക്കയക്കാഞ്ഞാൽ -
 പ്പോരും ഞാൻ കൃതാർത്ഥനായ്.
മറ്റൊരേടത്തും തന്നെ
 കിട്ടാത്ത ചോറും മുണ്ടും
പറ്റിടാം കുറ്റക്കാര-
 നായി ഞാൻ ജെയ്ലിൽപ്പോയാൽ
ആദ്ധർമ്മം സർക്കാരിന്നു
 നല്കുവാൻ ഞാനും കൂടി -

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/30&oldid=173342" എന്ന താളിൽനിന്ന് ശേഖരിച്ചത്