താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാരണ നക്ഷത്രത്തെ പ്രാചീനർ ഒരു ദേവനായി ചിത്രീകരിച്ചതിൽ അത്ഭുതമില്ല. മനുഷ്യനെ വഴികാട്ടാൻ മാനത്തു നിൽക്കുന്ന ദേവനായി അത് ലോകം മുഴുവൻ ആരാധിക്കപ്പെട്ടു. ധ്രുവൻ എന്നാൽ സ്ഥിരതയുള്ളവൻ എന്നാണർത്ഥം. ധ്രുവന്റെ ഗ്രീക്ക് രൂപമായ Polaris എന്ന പദത്തിന് തിരിക്കുറ്റി എന്നാണർത്ഥം (എണ്ണയാട്ടു ചക്കുപോലെ നക്ഷത്രങ്ങൾ അതിനെ ചുറ്റുന്നു).

ധ്രുവനും ചെറുകരടിയും: ചെറുകരടി (Ursa Minor) എന്ന നക്ഷത്രഗണത്തിൽ കരടിയുടെ വാലറ്റത്തു കിടക്കുന്ന നക്ഷത്രമാണ് ധ്രുവൻ. ധ്രുവനൊഴികെ ബാക്കി നക്ഷത്രങ്ങളെ ചേർത്താണോ ഭാരതീയർ 'ഉത്താന പാദനെ' സങ്കൽപിച്ചത് എന്ന് സംശയിക്കണം.

എന്താണീ നക്ഷത്രം മാത്രം ചലിക്കാത്തതെന്ന് അന്ന് ആർക്കും മനസ്സിലായില്ല. ഇന്നു നമുക്കു കാരണം അറിയാം. ഭൂമിയുടെ അക്ഷം (അച്ചുതണ്ട്) വടക്കോട്ടു നീട്ടിയതായി സങ്കല്പിച്ചാൽ അതിനു നേർക്കാണു ധ്രുവനക്ഷത്രം നിൽക്കുന്നത്. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുമ്പോൾ നക്ഷത്രങ്ങളെല്ലാം കിഴക്കുനിന്നു പടിഞ്ഞറോട്ടു നീങ്ങുന്നതായി തോന്നുമെങ്കിലും അക്ഷത്തിനു നേർക്കുള്ള ധ്രുവനു മാത്രം സ്ഥാനം മാറില്ല.

ധ്രുവൻ കേന്ദ്രമായെടുത്ത ഫോട്ടോ: ധ്രുവനിലേക്ക് ഫോക്കസ് ചെയ്ത് ഏതാനും മിനുട്ട് ഒരു ക്യാമറ തുറന്നുവെച്ചാൽ കിട്ടുന്ന ചിത്രം ഇങ്ങനെയിരിക്കും. ധ്രുവൻ ചലിക്കുന്നില്ല. നക്ഷത്രങ്ങൾ ധ്രുവനെ ചുറ്റുന്നു. (ശരിക്കും അത് ഭൂമിയുടെ കറക്കമാണ്). ഫലം ഓരോ നക്ഷത്രവും ഓരോ വൃത്ത ഖണ്ഡം തീർക്കുന്നു. 'ഹയാകുതാകെ' ധൂമകേതുവാണ് ധ്രുവന് സമീപം.

ദിക്ക് നിർണയത്തിന് ധ്രുവനെ മാത്രം ആശ്രയിച്ചാൽ പറ്റില്ല എന്ന് ഏറെ കഴിയുംമുമ്പ് ബോധ്യമായി. ചക്രവാളത്തോടു