താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ചത്തിൽ (പുലയ്ക്കു ശേഷമുള്ള ശുചി) ചെയ്യുന്ന ക്ഷൗരത്തിനു വെള്ളിയാഴ്ചയും ശുക്രോദയവും കൊള്ളില്ല.

കർക്കിടകം, കന്നി, ധനു, കുംഭം ഈ മാസങ്ങളിൽ ക്ഷൗരം പാടില്ല. കർക്കടകത്തിൽ 22½ തിയ്യതി കഴിഞ്ഞ ശേഷവും ധനുവിൽ 2½ തിയ്യതി കഴിഞ്ഞ ശേഷവും കുംഭത്തിൽ 15നു ശേഷവും ആകാമെന്നു കാണുന്നു. കന്നി മുഴുവനും വർജ്യം തന്നെ

യാത്രാസമയത്ത് ഗൗളി ശബ്ദിച്ചാൽ സൂക്ഷിക്കണം. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, മുകൾ ഭാഗങ്ങളിൽ നിന്നാണെങ്കിൽ അഭീഷ്ടസിദ്ധിയും, അഗ്നികോണിൽ ധനലാഭവും, വായുകോണിൽ ദേശാന്തര യാത്രയും, നിര്യതി കോണിൽ ദുഃഖവും, ഈശാനകോണിൽ കാര്യവിഷമവും, തെക്കെ ദിക്കിൽ മരണവും ഫലമാകുന്നു. (ഗൗളീടെ ഒരു ദീർഘദൃഷ്ടിയേ! കാര്യങ്ങൾ കണ്ടറിഞ്ഞ് യഥാസ്ഥാനത്ത് പോയി നിൽക്കാൻ അതിനു കഴിയുന്നുവല്ലോ)

അശുഭസമയങ്ങളിൽ ക്ഷൗരം ചെയ്തുപോയാൽ ഉടനെ അടുത്ത ഒരു ശുഭദിവസം ശുഭ നക്ഷത്രത്തിൽ വീണ്ടും ക്ഷൗരം ചെയ്യേണ്ടതാണ്.

ബൃഹജ്ജാതകം പറയുന്നു:

ഉദയതി മൃദു ഭാംശേ സപ്തമസ്ഥേ പ മന്ദേ

യദി ഭവതി നിഷേകഃ സൂതി രബ്ദത്രയേണ

ശശിനി തു വിധി രേഷ ദ്വാദശാബ്‌ദേ പ്രകര്യാ-

ന്നിഗദിത മിഹ ചിന്ത്യം സൂതികാലേപിയുക്ത്യാ

ഗർഭധാരണം നടക്കുന്ന സമയത്ത് ലഗ്നാംശകം ശനി ക്ഷേത്രങ്ങളായ മകര-കുംഭ രാശികളിൽ ആവുകയും ശനി സപ്തമഭാവത്തിൽ നിൽക്കുകയും ചെയ്താൽ അപ്പോൾ ധരിക്കുന്ന ഗർഭം 3 കൊല്ലം തികയുമ്പോൾ മാത്രമേ പ്രസവിക്കുകയുള്ളു. ചന്ദ്രക്ഷേത്രം ലഗ്നമാവുകയും ഏഴിൽ ചന്ദ്രൻ നിൽക്കുകയും ചെയ്താൽ 12 കൊല്ലം തികയുമ്പോഴാണ് പ്രസവം നടക്കുക (വൈദ്യശാസ്ത്രത്തിൽ ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വേറെ കാര്യം).

ന ലഗ്നമിന്ദും ച ഗുരുർന്നിരീക്ഷതേ

നവാ ശശാങ്കോ രവിണാ സമാഗതഃ

സപാപകോർ ക്കേണ യുതോ ഥവാ ശശീ

പരേണ ജാതം പ്രവദന്തി നിശ്ചയാൽ

വ്യാഴം ചന്ദ്രനെയോ ലഗ്നത്തെയോ നോക്കാതിരിക്കുക, ചന്ദ്രനു സൂര്യയോഗമില്ലാതിരിക്കുക, ചന്ദ്രൻ പാപയുതനായി സൂര്യനോട് ചേർന്നിരിക്കുക - എങ്കിൽ അപ്പോൾ ജനിക്കുന്ന ശിശു പരജാതനായിരിയ്ക്കും (അമ്മ എത്ര ചാരിത്ര്യവതിയായിട്ടും കാര്യമില്ല!). ഇത്തരം ഗ്രഹസ്ഥാനങ്ങൾ ഇനിയുമുണ്ട് അനേകം.

ശിശു മരണത്തിന് ഹേതുവായ ഒരു ഗ്രഹസ്ഥിതി കേട്ടോളൂ.

പാപാ വുദയാസ്ത ഗതൗ ക്രൂരേണ യുതശ്ച ശരി

ദൃഷ്ടസ്തു ശുഭൈർന്ന യദാ മൃത്യുസ്തുഭവേ ദചിരാൽ

പാപന്മാർ ലഗ്നത്തിലും ഏഴാമെടത്തും സമകാലത്തു വരിക, ചന്ദ്രൻ പാപയോഗത്തിലും ശുഭ ദൃഷ്ടിയില്ലാതെയും നിൽക്കുക- എങ്കിൽ ശിശു ഉടനെ മരിക്കും. ഇത്തരം ഉടൻകൊല്ലി ഗ്രഹസ്ഥിതിയും അനേകമുണ്ട് (എന്തു കൊണ്ടോ കേരളത്തിൽ ഇത്തരം ഗ്രഹസ്ഥിതികൾ നന്നേ കുറവാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ശിശുമരണ നിരക്ക് ശരാശരി 1000-ൽ 70-ലേറെയായിരിക്കെ കേരളത്തിൽ അത് 10-11 മാത്രമാണ് ബീഹാറുകാരുടേയും യു. പിക്കാ