താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7. പുണർതം വിശാഖം പൂരുരുട്ടാതി വ്യാഴത്തിന്
8. പൂയം അനിഴം ഉത്രട്ടാതി ശനിക്ക്
9. ആയില്യം തൃക്കേട്ട രേവതി ബുധന്

ഗ്രഹപ്പിഴകളുള്ള കാലങ്ങളിൽ പ്രാതസ്നിതം, അമാവാസ്യാദി പുണ്യകാലങ്ങളിൽ തീർഥസ്നാനം, ജപം, ദാനം, ഹോമം ഇത്യാദി കർമ്മങ്ങൾ ചെയ്താൽ ഗ്രഹദോഷം ഒഴിവാക്കാം. ഓരോ ഗ്രഹത്തിനുമുള്ള മന്ത്രങ്ങൾ ഉരുവിട്ട് ശാന്തി ഹോമാദി കർമങ്ങൾ ചെയ്യുകയോ ചെയ്യിക്കുകയോ വേണം. (ഇതൊക്കെ ഗ്രഹങ്ങൾ എങ്ങിനെ കേൾക്കും എന്നൊന്നും ചോദിക്കരുത് വിശ്വാസത്തിൽ ചോദ്യങ്ങൾ വർജ്യം)

ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം ശുക്രദശയിലും അനിഴത്തിൽ ജനിച്ചാൽ ശനിദശയിലും പൂരുരുട്ടാതിയിൽ ജനിച്ചാൽ വ്യാഴദശയിലും ആണ് ആരംഭിക്കുക. ഭരണിയിൽ ജനിച്ചാൽ ആദ്യത്തെ 20 കൊല്ലവും ശുക്രദശയായിരിക്കും എന്നു കരുതണ്ട. ചന്ദ്രൻ ഭരണി നാളിൽ മുക്കാൽ ഭാഗം പിന്നിട്ട ശേഷമാണ് ജനനമെങ്കിൽ ജന്മശിഷ്ടം ¼ ഭാഗമേയുള്ളു അപ്പോൾ ദശയുടേയും കാൽഭാഗമേ സിദ്ധിക്കൂ (ബാക്കി ജീവിതാന്ത്യത്തിൽ കിട്ടും - 105 വർഷത്തിലേറെ ജീവിച്ചിരുന്നാൽ). ഒരു ഗ്രഹം ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ ആ ഗ്രഹത്തിന്റെ ദശാകാലത്താകും നൽകുക എന്നു പറഞ്ഞല്ലോ. അങ്ങനെ സംഭവിക്കാതിരുന്നാൽ ആളുകൾ ജ്യോത്സ്യനെ ചോദ്യം ചെയ്യില്ലേ? അതിനൊരു മാർഗ്ഗമുണ്ട് ഓരോ ദശയേയും മുൻപറഞ്ഞ അതേ അനുപാതത്തിൽ, 9 അപഹാരങ്ങൾ അഥവാ ഭുക്തികൾ ആക്കിത്തിരിക്കുന്നു. ഉദാഹരണത്തിന്, കേതു ദശയിൽ (7 വർഷം) ആദ്യത്തെ 4 മാസവും 27 ദിവസവും (7X7/120 വർഷം) കേതുവിന്റെ തന്നെ അപഹാരം (സ്വാപഹാരം), അടുത്ത 1 വർഷവും 2 മാസവും (7X20/120) ശുക്രാപഹാരം, പിന്നെ 4 മാ 6 ദി സൂര്യാപഹാരം ... എന്നിങ്ങനെ. കേതുവിന് ഫലദായകത്വം കൂടുക സ്വാപഹാരത്തിലായിരിക്കും.

അപഹാരത്തെ ഇതേ രീതിയിൽ 9 ഛിദ്രങ്ങളും ആക്കിതിരിച്ചിട്ടുണ്ട്. ശനി ദശയിൽ ശനി അപഹാരത്തിൽ ശനി ഛിദ്രത്തിലാകും ശനിയുടെ ഫലദായകത്വം ഏറെ. ആ സമയത്ത് നിങ്ങൾ ജ്യോത്സ്യന്റെ ഉപദേശം കേട്ട് വല്ല പരിഹാരവും നടത്തിയാൽ (പരിഹാരപൂജ, ദാനം, തീർഥാടനം മുതലായവ) നിങ്ങളും (ജ്യോത്സ്യനും) രക്ഷപ്പെടും. ഇനി, അതൊന്നും ചെയ്യാഞ്ഞിട്ടും ശനി ഉപദ്രവിച്ചില്ലെങ്കിൽ 'ദൈവകടാക്ഷം' എന്നു ജ്യോത്സ്യൻ പറയും. യാദൃച്ഛികമായി വല്ലതും സംഭവിച്ചാലോ ജ്യോത്സ്യൻ പ്രശസ്തനാവുകയും ചെയ്യും.

ഗോചരഫലം അഥവാ ഗ്രഹചാരഫലം

ഇതുവരെ ജനനസമയത്തെ ഗ്രഹനില വെച്ചുകൊണ്ടുള്ള കാര്യങ്ങളാണല്ലോ പറഞ്ഞത്. എന്നാൽ ഗ്രഹങ്ങളുടെ രാശിഗതി വെച്ചുകൊണ്ട് അതതുകാലത്ത് എന്താണ് സംഭവിക്കുക എന്നു പ്രവചിക്കുന്ന രീതിയാണ് ഗോചരഫലമെന്നറിയപ്പെടുന്നത്. ഗോചരത്തിൽ ചന്ദ്രലഗ്നം (ജനനസമയത്ത് ചന്ദ്രൻ നിന്നിരുന്ന രാശി) ആണ് ലഗ്നമായെടുക്കുക. ചന്ദ്രലഗ്നം തൊട്ട് ഭാവങ്ങൾ