താൾ:ചിത്രോദയം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്വാപദാനത്തിൽ മേന്മകൊണ്ടു തൽപൂർവ്വന്മാരാം
ഭൂപരെ സ്മർത്തിവ്യരല്ലെന്നാക്കി നിരന്തരം
ചാർത്തട്ടേ കസ്തൂരിപ്പൊട്ടിന്നൃപൻ തന്നോമന-
ക്കീർത്തിലക്ഷ്മിതൻ തിങ്കൾക്കീറൊളിത്തൂനെറ്റിയിൽ."

ആഗ്രഹാധികപ്രദനങ്ങയോടിമ്മട്ടോരോ
വാക്യത്താൽ ചെയ്യുന്നീല മൂകത്വപ്രഖ്യാപനം.
ഭൂതഭാവന! വിഭോ! പോറ്റുക ചിത്രക്ഷോണീ-
നാഥനെയങ്ങേശ്ശക്തിക്കൊപ്പവും,-അതിന്മേലും.

പ്രാർത്ഥിക്കാം നമുക്കെല്ലാം പ്രാർത്ഥിക്കാം ദൈവത്തോടി-
പ്പാർത്ഥിവപ്രവേകനെപ്പാലിപ്പാൻ പ്രതിക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/14&oldid=173106" എന്ന താളിൽനിന്ന് ശേഖരിച്ചത്