താൾ:ചിത്രോദയം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഭവം പലേമട്ടിലുലകിൻ നന്മയ്ക്കായി
വിബുധവ്രജം മേലിലങ്ങുനിന്നാശിക്കുന്നു.

ഏവർക്കും ഭാരത്തിനാൽ ചൂടുവാൻ ഭയം തോന്നു-
മീവഞ്ചിക്ഷിതീന്ദ്രർതൻ തൃക്കിരീടാലങ്കാരം
സാരസനാഭാങ്ഘ്രിയിൽ സാരജ്ഞൻ ഭവൽപൂർവ്വൻ
വീരമാർത്താണ്ഡദേവനർപ്പിച്ച പൊൽപൂവല്ലീ?

മാധവൻ താങ്ങായി നില്‌ക്കും ഭാവൽകവംശത്തിങ്ക-
ലേതിളന്തലയ്ക്കമിപ്പൂമലർ ചുമടല്ല;
ചേലെഴും തൃകൈയേന്തും ചെങ്കോലുമവിടേയ്ക്കു
പീലിക്കെട്ടെന്നേവരൂ വിശ്വത്തെയാവർജ്ജിപ്പാൻ.

അങ്ങേയ്ക്കിന്നെങ്ങും ലോകം ഹർഷാശ്രുഗങ്ഗാംബുവാൽ
മഗ്ങലാഭിഷേകത്തെ മാന്ദ്യംവിട്ടനുഷ്ഠിപ്പൂ:
നൂനമച്ചടങ്ങല്ലീ നിർവ്വഹിക്കുന്നൂ വീണ്ടും
പൗനരുക്ത്യത്തിൻ പരിപാടിയിൽ പുരോഹിതർ?

മങ്ഗലം മഹാത്മാവേ! വഞ്ചിഭൂമഘാവാവേ
മങ്ഗളം മാഹാരാജമൗലിതൻ മണിപ്പൂൺപേ!

IV

പ്രാർത്ഥിക്കാം നമുക്കെല്ലാം പ്രാർത്ഥിക്കാം ദൈവത്തോടി-
പ്പാർത്ഥിവപ്രവേകന്നു സർവ്വാഭീഷ്ടവും നൽകാൻ.

ഭിന്നരല്ലല്ലോ മതജാതികൾ മൂലം നാമീ-
മന്നൻതൻ പ്രജകളും സോദരരേകോദരർ;
ശ്ലാഘ്യമാം രാജ്യസ്നേഹതന്തുവിൽ കോർക്കപ്പെട്ട
പൂക്കൾ നാം, രാജഭക്തിവാസനയ്ക്കാവാസങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/10&oldid=173102" എന്ന താളിൽനിന്ന് ശേഖരിച്ചത്