താൾ:അരുണോദയം.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്മിനി മൂന്നാം സർഗ്ഗം.

ജേലിന്നകം ജയപുരേശനെയുള്ളിനേറ്റം മാലിന്ന്യമാർന്നൊരു മഹമ്മദനിട്ടുപൂട്ടി സ്ഥൂലിച്ച തള്ളലൊടു പുഞ്ചിരിപൂണ്ടു കാൽമേൽ- ക്കാലിട്ടു താടിതടവിത്തലപൊക്കി വാണു.

കാട്ടിന്നകം ശകുനി തള്ളിന ഭീമനെന്നോ കൂട്ടിൽ കുടുങ്ങി നെറികെട്ടൊരു സിംഹമെന്നോ നാട്ടിങ്കലുള്ളവർ നിനപ്പൊരു ഭീമസിംഹ' രാട്ടിൻറെ കാലഗതി രാഘവ ! രാമ രാമ !!

നേരറ്റ മട്ടു ബലി വാണു, മിരുട്ടു,താഴ്ച- യീരണ്ടുമാർന്നു,മഹിലോകമോടൊപ്പമപ്പോൾ പാരം ലസിച്ച ജയിലിൽപ്പവനാശനത്വ- മാരമ്യനാം നൃപനു വന്നതിലെന്തു ചിത്രം?

സാമന്തപതികളും വിധിതൻ നിയോഗാൽ സീമന്തിനീമകുടമാലിക കാന്തയാളും ഓമൽക്കുലത്തിനു പിതാവിനനും കരങ്ങ- ളാമന്നവന്നരികിലപ്പൊളണച്ചതില്ല.

ഇതിൻറെ പൂർവഭാഗം പന്തളത്തു കേരളവർമ്മ തമ്പുരാൻറെ കൃതിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/39&oldid=210865" എന്ന താളിൽനിന്ന് ശേഖരിച്ചത്