താൾ:അരുണോദയം.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷ്ണുമായ. മൂന്നാം സർഗ്ഗം. പഴുതിൽപ്പരദേശയാത്രപോകും കഴുതയ്ക്കൊത്തു തിരിച്ചു കാന്തയോടും മുഴുതിങ്കളണിഞ്ഞ മൂപ്പർ മാനും മഴുവും ഭേസി നടന്നു മന്ദമന്ദം.

"ശരി! മുറ്റമതിങ്കലുള്ള മുല്ല- യ്ക്കൊരിടത്തും മണമി,ല്ലിയാളെയേട്ടൻ കരിതേച്ചതു പററി"യെന്നു ശാതോ- ദരിയോർത്തൊന്നു ചിരിച്ചു ഗൌരി മന്ദം.

"ചതുരൻ സ്മരവൈരി പോലു, മെന്നേ! കുതുകം ! കാര്യ്യം; ഒരാൾക്കു പേർ കൊടുത്താൽ ഇതുമട്ടുവരേണമസ്സലെന്നാ"- യതുലാശ്ചര്യ്യമൊടോർത്തു ഭൂതവൃന്ദം.

"വലിയേ മുനി നാരദൻ കടന്നെൻ തൊലിയേഴും വെറുതേ രജിസ്റ്ററാക്കി; അലിവില്ല ഹരിക്കു തെല്ലു"മെന്നായ്- ച്ചലിതാന്തർദ്ധ്രുതി ശങ്കരൻ നിനച്ചു. ഇതിൻറെ പൂർവഭാഗം പന്തളത്തു കേരളവർമ്മ തമ്പുരാൻറെ കൃതിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/17&oldid=210837" എന്ന താളിൽനിന്ന് ശേഖരിച്ചത്