താൾ:അമൃതവീചി.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൽസ്വപ്നം തീർന്നു ഞെട്ടിയുണർന്നു; - മുന്നെപ്പോലെ
വിശ്വത്തിലേക്കു വീണ്ടുമെന്മിഴി തുറന്നു ഞാൻ !
വിരഹം , ഹാ ഹാ , പൊള്ളും വിരഹം!-ഹൃദയത്തി-
ലൊരു വേദന പെട്ടെന്നുത്ഭവിച്ചാളിക്കത്തി.
എന്മിഴി നിറഞ്ഞു ; - മൽസ്വപ്നകാമുകരൂപ-
മെങ്ങുപോ,യെൻ മുന്നിലെന്തൊക്കെയുമേകാന്തത്വം !
എങ്കിലുമെൻ സ്വപ്നചുംബരമനശ്വര-
മെൻ കൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ !
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാൺമൂ ഞാനെൻ സർവ്വസ്വം !
അസ്സുഖസ്മൃതിയുടെ വാടാത്ത വെളിച്ചത്തി-
ലപ്രേമസ്വരൂപത്തെദ്ധ്യാനിച്ചും മോഹിച്ചും ഞാൻ,
അദ്ദേവനായിക്കൊണ്ടൊരോമന മലർമാല്യം.
സദ്രസം രചിക്കട്ടേ പുതുപൂക്കളാൽ വീണ്ടും !

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/9&oldid=172544" എന്ന താളിൽനിന്ന് ശേഖരിച്ചത്