താൾ:അമൃതവീചി.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മെല്ലെ മെല്ലെ നാം മുന്നോട്ടു പോകില -
ലങ്ങുള്ളതൊക്കെത്തളിരും മലരുമാം
മുല്ലപൂത്തു പരിമളംവീശിടും
നല്ല നല്ല കുളിരണിത്തോപ്പുകൾ
കുഞ്ഞുകുഞ്ഞല ചിന്നിത്തളർന്നൊഴു-
കുന്ന പൂങ്കുളിർപ്പാൽപ്പുഴച്ചാലുകൾ-
ചേലിയന്നു പരന്നു പരശ്ശത-
ശ്രീലശീതളചന്ദനച്ഛായകൾ-
ആകമാനമുല്ലാസദ,മാകയാൽ
പോകപോകിദം മുന്നോട്ടു പോക നാം !
സസ്പൃഹമതാ നമ്മെയും കാത്തുകാ-
ത്തഭ്യുദയമിരിപ്പൂ , വിവശയായ്
പ്രേമപൂർവകം കൈകോർത്തു നാമിനി-
ത്താമസിക്കാതെ മുന്നോട്ടു പോവുക !

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/6&oldid=172541" എന്ന താളിൽനിന്ന് ശേഖരിച്ചത്