Jump to content

ടം ടം ടടം ടം ടടടം ടടംടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ടം ടം ടടം ടം ടടടം ടടംടം (സമസ്യാപൂരണം)

രചന:കാളിദാസൻ
വൃത്തം  : ഉപജാതി

രാജാഭിഷേകേ മദവിഹ്വലായാഃ
ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
സോപാനമാർഗ്ഗേഷു കരോതി ശബ്ദം
ടം ടം ടടം ടം ടടടം ടടംടം

//അർത്ഥം//

രാജ-അഭിഷേകേ - രാജാവിന്റെ അഭിഷേകത്തിന് മദ-വിഹ്വലായാഃ - തളർച്ച കൊണ്ടു വലഞ്ഞ യുവത്യാഃ - യുവതിയുടെ ഹസ്താത് ച്യുതഃ - കയ്യിൽ നിന്നു വീണ ഹേമ-ഘടഃ - സ്വർണ്ണക്കുടം സോപാനമാർഗ്ഗേഷു - കോണിപ്പടികളിലൂടെ ഉരുണ്ട് ശബ്ദം കരോതി - ശബ്ദമുണ്ടാക്കി “ടം ടം ടടം ടം ടടടം ടടംടം”

പെൺകൊടിയുടെ കൈവിട്ടു പോയ കുടം പടികളിൽ തട്ടി തെറിച്ച് തെറിച്ച് താഴോട്ട് പോയ ശബ്ദമായി അതിനെ പറഞ്ഞൊപ്പിച്ചു മഹാകവി!

"https://ml.wikisource.org/w/index.php?title=ടം_ടം_ടടം_ടം_ടടടം_ടടംടം&oldid=203322" എന്ന താളിൽനിന്ന് ശേഖരിച്ചത്