Jump to content

ഞാൻ വരുന്നു ക്രൂശിങ്കൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
            " I am coming to the cross"

1.ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻ
  സർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻ

                       പല്ലവി
  ശരണം എൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടെ
  താഴ്മയായ് കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോൽ

1.വാഞ്ചിച്ചു നിന്നെ എത്ര, ദോഷം വാണെന്നിൽ എത്ര!
  ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകീടും നിന്നെ...............ശരണം

2.മുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻ.
  ദേഹം ദേഹി സമസ്തം എന്നേക്കും നിൻടെ തു ഞാൻ.........ശരണം

3.യേശു വന്നെന്നാത്മത്തെ നിറക്കുന്നു പൂർത്തിയായ്
  സുഖമെന്നും പൂർണ്ണമായ് മഹത്വം കുഞ്ഞാട്ടിനു..................ശരണം

4. എന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ടകുഞ്ഞാട്ടിൾ
   താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു.....................ശരണം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഞാൻ_വരുന്നു_ക്രൂശിങ്കൽ&oldid=28946" എന്ന താളിൽനിന്ന് ശേഖരിച്ചത്