ഞാൻ പാപിയായിരുന്നെന്നേശു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഞാൻ പാപിയായിരുന്നെന്നേശു

രചന:എം.ഇ. ചെറിയാൻ
      പല്ലവി

ഞാൻ പാപിയായിരുന്നെന്നേശുഎന്നെ തേടി വന്നല്ലോ
എന്നുടെപാപം വഹിച്ചവൻകുരിശിൽ തന്നുയിർതന്നല്ലോ

എന്തത്ഭുതം ദൈവസ്നേഹത്തിൻആഴം അറിവാനെളുതല്ല
സങ്കടത്തിൽ താങ്ങിനടത്തുംതൻകൃപ ചെറുതല്ല

       ചരണങ്ങൾ 

 
രക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾ
കർത്താവതു ഹിമ സമമായ്‌ മാറ്റി തൻ പ്രിയ മകനാക്കി

കാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെ
കാണുംഞാനതിൻ നടുവിൽകൃപയെഴും തൻ മഴവില്ലൊന്നു

അത്യുന്നതൻ തൻ മറവിൽ വാസം ചെയ്തിടും ഞാനിന്നു
അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്നു

സീയോൻനഗരിയിലൊരിക്കലിനി ഞാൻ നിൽക്കുംസാനന്ദം
കാണുംപ്രിയനെ, സ്തുതിയിൻപല്ലവി പാടും ഞാനെന്നും;-