ഞാൻ കർത്താവിന്നായ് പാടും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
(ട്യൂൺ: സമയമാം രഥത്തിൽ / മരണം ജയിച്ച വീരാ or I will sing of my Redeemer )

ഞാൻ കർത്താവിന്നായ് പാടും ജീവിച്ചീടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും കീർത്തിക്കും തൻ വാത്സല്യം

           പല്ലവി
ഹല്ലെലൂയ്യാ ദൈവത്തിന്നും
ഹല്ലെലൂയ്യ പുത്രനും
ഹല്ലെലൂയ്യ ആത്മാവിനും
ഇന്നും സർവ്വ കാലത്തും

ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം
സാക്ഷാൽ അഭിഷക്തർക്കെല്ലാകാലത്തും സന്തോഷിക്കാം

ദൈവമുഖത്തിൻ മുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിൻ തിരു രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ

കേൾക്ക ദൂതന്മാരിൻ ഗാനം ബേതലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ

പാലും തേനും ഒഴുകീടും നല്ലോർ രാജ്യം എന്റേതാം
ആശ്വാസങ്ങൾ നിറഞ്ഞീടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം

പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ
പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തീദുമ്പോൾ

അത്തി വൃക്ഷം വാടിയാലും മുന്തിരിയിൻ വള്ളിയും
ഒന്നും നല്കാ-തിരുന്നാലും ഞാൻ കർത്താവിൽ പുകഴും

എൻ നിക്ഷേപം സ്വർഗ്ഗത്തിങ്കൽ ആകയാൽ ഞാൻ ഭാഗ്യവാൻ
ലോകരുടെ ദുഖത്തിങ്കൽ എനിക്കുണ്ടോ ദുഖിപ്പാൻ?

ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിൻ ബലമാം
ആശയറ്റുപോയ ക്ളേശം ദൂരത്തെ-റിയുകനാം